ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 16കാരിയെ കൂട്ടബലാത്സംഗം ചെയ്തു. ജാര്‍ഖണ്ട് സ്വദേശിയായ പെണ്‍കുട്ടിയെയാണ് ബന്ധുവടക്കം മൂന്ന് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കിയത്. ജാര്‍ഖണ്ടിലെ ഗുംല സ്വദേശിയായ പെണ്‍കുട്ടിയെ ജോലി നല്‍കാമെന്ന് പ്രേരിപ്പിച്ച് ബന്ധുവും സുഹൃത്തക്കളും ചേര്‍ന്ന് ഡല്‍ഹിയിലെത്തിക്കുകയായിരുന്നു. ഡല്‍ഹിയിലെ പട്ടേല്‍ നഗറില്‍ താത്കാലിക വീട്ടുജോലി തരപ്പെടുത്തിയ ബന്ധുവും സുഹൃത്തുക്കളും പെണ്‍കുട്ടിയെ പറഞ്ഞ് മയക്കി ബന്ധുവിന്റെ വീട്ടിലെത്തിക്കുകയായിരുന്നു. തുടര്‍ന്നാണ് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. തീര്‍ത്തും അവശനിലയില്‍ പെണ്‍കുട്ടിയെ കാശ്മീരി ഗേറ്റിനു സമീപം കണ്ടെത്തുകയായിരുന്നു.