ന്യൂഡല്‍ഹി|
WEBDUNIA|
Last Modified ശനി, 14 മെയ് 2011 (19:59 IST)
മുംബൈ ആദര്‍ശ് ഫ്ളാറ്റ് അഴിമതിയുമായി ബന്ധപ്പെട്ട സുപ്രധാന രേഖകള്‍ കാണാതായെന്നു സി ബി ഐ. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്നാണു രേഖകള്‍ കാണാതായത്.
നേരത്തെ കെട്ടിട സമുച്ചയത്തിന്റെ അനുമതി പത്രം മഹാരാഷ്ട്ര വികസന വകുപ്പില്‍ നിന്ന് കാണാതായിരുന്നു. ഇതുമായി ബന്ധപ്പെട്ടു മൂന്ന് ഉദ്യോഗസ്ഥരെ ഈ മാസം അഞ്ചിനാണ് അറസ്റ്റ് ചെയ്തത്.