ലാവ്‌ലിന്‍: 17.41 കോടി കാണാനില്ല?

തിരുവനന്തപുരം| WEBDUNIA|
PRO
PRO
എസ് എന്‍ സി ലാവലിന്‍ അഴിമതിയുമായി ബന്ധപ്പെട്ട് അന്വേഷണത്തിനിടെ മറ്റ് ചില അഴിമതിക്കഥകള്‍ കൂടി പുറത്തുവരുന്നു. 17.41 കോടി രൂപയുടെ അഴിമതിയാണ് ഇപ്പോള്‍ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. കനേഡിയന്‍ ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് ഏജന്‍സി (സിഡ) നല്‍കിയ 72.12 കോടി രൂപയിലെ 17.41 കോടി രൂപ കാണാനില്ല എന്ന് സി ബി ഐ അന്വേഷണത്തില്‍ വ്യക്തമായെന്നാണ് റിപ്പോര്‍ട്ട്.

മലബാറിലെ ഊര്‍ജ മേഖലയുടെ വികസനത്തിനായി 72,12,22,753.98 രൂപയാണ് സിഡയില്‍ നിന്ന് വൈദ്യുതി ബോര്‍ഡിന് ലഭിച്ചത്. സാധനസാമഗ്രഹികളും പണവും ഉള്‍പ്പെടെയായിരുന്നു ഇത്. 1996-2000 കാലയളവിനിടയിലായിരുന്നു ഇത് നടന്നത്. എന്നാല്‍ പണമായി ലഭിച്ച 17.41 കോടി രൂപ എവിടെപ്പോയി എന്ന് കെ എസ് ഇ ബി പോലും അറിയില്ല.

17.41 കോടി രൂപ മറ്റു ചെലവുകള്‍ക്കായി ഉപയോഗിച്ചു എന്നാണ് സി ബി ഐയ്ക്ക് ലഭിച്ച വിശദീകരണം. എന്നാല്‍ അത് ആര്‍ക്ക് നല്‍കിയെന്നോ ഏതിനത്തില്‍ വകയിരുത്തി എന്നോ ഉള്ള കണക്കുകള്‍ ലഭ്യമായിട്ടില്ല. ഇതോടെ ഗ്രാന്റിലും തിരിമറി നടന്നതായി സി ബി ഐക്ക് ബോധ്യമായിട്ടുണ്ട്. ഇത് സംബന്ധിച്ച് പുതിയ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനും സാധ്യതയുണ്ടെന്നാ‍ണറിയുന്നത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :