ആണവോര്‍ജ്ജത്തെ അവഗണിക്കാനാവില്ല: സിംഗ്

WEBDUNIA|
PTI
ജപ്പാനിലെ ആണവ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലും ഇന്ത്യയ്ക്ക് ആണവോര്‍ജ്ജത്തെ അവഗണിക്കാനാവില്ല എന്ന് പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ്. ശനിയാഴ്ച ചൈന, കസാഖിസ്ഥാന്‍ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ ഒപ്പമുണ്ടായിരുന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

ജപ്പാനിലെ സുനാമിയെ തുടര്‍ന്ന് ഫുകുഷിമ ആണവ നിലയത്തില്‍ ഉണ്ടായ ആണവ ചോര്‍ച്ച ഉദാഹരണമായി മുന്നിലുണ്ട് എങ്കിലും ഇന്ത്യ വിവിധ രാജ്യങ്ങളുമായി ആണവ കരാറില്‍ ഏര്‍പ്പെടുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ജപ്പാന്‍ പ്രതിസന്ധിയെ തുടര്‍ന്ന് വ്യാപകമായി ആണവോര്‍ജ്ജം ഉപയോഗിക്കുന്നതില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, ഇതെ കുറിച്ച് ശാന്തമായി ചിന്തിച്ചാല്‍ ആശങ്കയെ മറികടക്കാന്‍ കഴിയും. കാലാവസ്ഥാ വ്യതിയാനത്തില്‍ കല്‍ക്കരി ഉണ്ടാക്കുന്ന പ്രശ്നങ്ങളും ഹൈഡ്രോകാര്‍ബണുകള്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങളും എന്തെന്ന് മനസ്സിലാക്കിയാല്‍ ആണവോര്‍ജ്ജം മാത്രമാണ് ആണവ സുരക്ഷയ്ക്കുള്ള മാര്‍ഗ്ഗമെന്ന് വ്യക്തമാവുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കസാഖിസ്ഥാനുമായി ഇന്ത്യ ആണവ കരാറില്‍ ഒപ്പുവച്ചതിന്റെ പശ്ചാത്തലത്തിലാണ് മാധ്യമ പ്രവര്‍ത്തകര്‍ വ്യാപകമായി ആണവോര്‍ജ്ജം ഉപയോഗിക്കുന്നതിനെ കുറിച്ച് ചോദ്യമുന്നയിച്ചത്. യുറേനിയം വിതരണം, റിയാക്ടറുകളുടെ നിര്‍മ്മാണം, സംയുക്ത യുറേനിയം ഖനനം, ഗവേഷണം എന്നീ മേഖലകളിലാണ് കസാഖിസ്ഥാനുമായി ധാരണയിലെത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :