ജപ്പാനില്‍ ഭൂചലനഭീതി അവസാനിക്കുന്നില്ല. രാജ്യത്തിന്റെ വടക്കു കിഴക്കന്‍ തീരത്ത് തിങ്കളാഴ്ച രാവിലെ ശക്തമായ ഭൂചലനമുണ്ടായി. റിക്ടര്‍ സ്കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെത്തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. എന്നാല്‍ ഇത് ജപ്പാന് സര്‍ക്കാര്‍ പിന്‍വലിച്ചിട്ടുണ്ട്.
ജപ്പാന് സമയം രാവിലെ 7.23-നാണ് ചലനം അനുഭവപ്പെട്ടത്. ഫുകുഷിമയില്‍ നിന്നു 161 കിലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
ജപ്പാനെ തകര്‍ത്തെറിഞ്ഞ മാര്‍ച്ച് 11-ലെ ഭൂചലനത്തിലും സുനാമിയിലും 18,000 പേര് മരിച്ചു എന്നാണ് കണക്ക്. ഇതിന്റെ തുടര്‍ചലനങ്ങള്‍ മാസങ്ങളോളം നീണ്ടേക്കും എന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം.