ആകാശത്ത് വജ്രമാല തെളിഞ്ഞു

കന്യാകുമാരി| WEBDUNIA| Last Modified വെള്ളി, 15 ജനുവരി 2010 (13:52 IST)
PRO
ഈ നൂറ്റാണ്ടിന്റെ വരദാനമായി ആകാശത്ത് വജ്രമാല തെളിഞ്ഞു. കാത്തു കാത്തിരുന്ന വലയ സൂര്യഗ്രഹണത്തിന് ഇന്ത്യയില്‍ ലക്ഷങ്ങള്‍ സാക്ഷിയായി. നൂറ്റാണ്ടിലെ ഏറ്റവും ദെര്‍ഘ്യമേറിയ സൂര്യഗ്രഹണത്തിനൊപ്പം ശുക്ര നക്ഷത്രത്തെ കൂടി കാണാന്‍ കഴിഞ്ഞത് പലരും ഭാഗ്യമായി കരുതി.

രാമേശ്വരത്തെ ധനുഷ്കോടിയിലും പരിപൂര്‍ണമായ വലയ സൂര്യഗ്രഹണം ദൃശ്യമായി. രാമേശ്വരത്താണ് ഏറ്റവും വ്യക്തമായും ദൈര്‍ഘ്യമേറിയതുമായ വലയ ഗ്രഹണം കാണാന്‍ കഴിഞ്ഞത്. കന്യാകുമാരിയില്‍ ഗ്രഹണം 8 മിനിറ്റോളം നീണ്ടു. ഇനി 3043 ല്‍ ആയിരിക്കും ഇത്തരത്തില്‍ ദൈര്‍ഘ്യമേറിയ ഒരു സൂര്യഗ്രഹണം ഉണ്ടാവുക.

ശാസ്ത്രജ്ഞര്‍ പ്രവചിച്ചതു പോലെ 1:10 ആയപ്പോഴേക്കും കന്യാകുമാരിയിലും തിരുവനന്തപുരത്തും ആകാശ വലയ വിസ്മയം ഒരുങ്ങിക്കഴിഞ്ഞിരുന്നു. തിരുവനന്തപുരത്ത് വലയം പൂര്‍ണമായും കാണാന്‍ കഴിഞ്ഞില്ല. കൊച്ചിയില്‍ വലയ സൂര്യഗ്രഹണം ദൃശ്യമായില്ല.

സൂര്യഗ്രഹണ സമയത്ത് അന്തരീക്ഷത്തില്‍ വന്ന മാറ്റങ്ങള്‍ ശ്രദ്ധേയമായി. നട്ടുച്ചയ്ക്ക് വെയില്‍ ഓടിയൊളിച്ചതും ഇരുള്‍ പരന്നതും കൂടെ അല്‍പ്പം തണുപ്പ് പകര്‍ന്ന് കിട്ടിയതും വ്യത്യസ്താനുഭവങ്ങളായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :