ഇന്ന് ഭാഗിക സൂര്യഗ്രഹണം

കൊച്ചി| WEBDUNIA|
ഇന്നത്തെ ഭാഗിക സൂര്യഗ്രഹണം കേരളത്തില്‍ ദുര്‍ബലമായിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ നൂറ്റാണ്ടിലെ പുര്‍ണ സൂര്യഗ്രഹണത്തിന് ഇനി ആറുമാസം കൂടി കാത്തിരിക്കണമെന്നും ഇന്ത്യന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കേരളത്തില്‍ തിരുവനന്തപുരത്തായിരിക്കും ഗ്രഹണം കൂടുതല്‍ ശക്തമായിരിക്കുക. വടക്ക് ഭാഗത്തേക്ക് പോകുന്തോറും ഗ്രഹണത്തിന്‍റെ ശക്തി കുറയും. അതേസമയം, കേരളത്തില്‍ തമിഴ്നാടിനോട് ചേര്‍ന്ന പ്രദേശങ്ങളില്‍ ഗ്രഹണം ശക്തമായിരിക്കും.

ഇന്ത്യന്‍ സമയം രാവിലെ 10.27 ന് ചന്ദ്രന്‍റെ ആദ്യ നിഴല്‍ ഭൂമിയില്‍ പതിക്കും. ഇത് 04.31 ന് ആയിരിക്കും അവസാനിക്കുക. ഉച്ചകഴിഞ്ഞ്‌ 1.29നായിരിക്കും ഗ്രഹണം കൂടുതല്‍ ശക്തമാവുക.

ഈ വര്‍ഷം ജൂലൈ 22 നാണ് സമ്പൂര്‍ണ സൂര്യഗ്രഹണം. ഇന്നത്തെ ഗ്രഹണത്തിന്‌ വാനനിരീക്ഷകര്‍ വലിയ പ്രാധാന്യം കല്‍പ്പിക്കുന്നില്ലെങ്കിലും സൂര്യനെ നേരിട്ടുനോക്കുന്നത്‌ ഒഴിവാക്കണമെന്ന്‌ മുന്നറിയിപ്പ്‌ നല്‍കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :