സഞ്ജയ് ദത്തിനെ കാര്യമാക്കുന്നില്ല: സുഷമ

റാഞ്ചി| WEBDUNIA|
ലക്നൌവില്‍ സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാകുമെന്ന് കരുതുന്ന സഞ്ജയ് ദത്തിനെ ഗൌരവമായി എടുക്കുന്നില്ലെന്ന് ബി ജെ പി നേതാവ് സുഷമാ സ്വരാജ്.

ലക്നൌവിലെ ബി ജെ പി സ്ഥാനാര്‍ത്ഥിയായ ലാല്‍‌ജി ടണ്ടന്‍ രാഷ്ട്രീയത്തെ ഗൌരവമായി കാണുന്ന ഒരു വ്യക്തിയാണ്. അതിനാല്‍ തന്നെ സഞ്ജയ് ദത്തിനെപ്പോലുള്ള ഒരാളുടെ സ്ഥാനാര്‍ത്ഥിത്വത്തെ അത്ര ഗൌരവമായല്ല പാര്‍ട്ടി കാണുന്നതെന്നും സുഷമ പറഞ്ഞു.

ഛത്തീസ്ഗഢില്‍ ബി ജെ പി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാനെത്തിയതായിരുന്നു സുഷമ. തുടര്‍ച്ചയായി അഞ്ചു തവണ മുന്‍ പ്രധാനമന്ത്രി എ ബി വാജ്‌പേയി മത്സരിച്ച് ജയിച്ച മണ്ഡലമാണ് ലക്നൌ.

വാജ്‌പേയിയുടെ നിര്‍ദേശപ്രകാരമാണ് ടണ്ടനെ സ്ഥാനാര്‍ത്ഥിയാക്കിയതെന്നും സുഷമ പറഞ്ഞു. ഝാര്‍ഖണ്ഡിലും ഗുജറാത്തിലും പരമവധി സീറ്റുകള്‍ നേടാനാണ് ബി ജെ പി ശ്രമിക്കുന്നത്. ഇതിനുപുറമെ മധ്യപ്രദേശിലും ഛത്തീസ്ഗഢില്‍ കൈയ്യിലുള്ള സീറ്റുകള്‍ നിലനിര്‍ത്താനും ശ്രമിക്കുമെന്നും സുഷമ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :