ന്യൂഡല്‍ഹി|
Joys Joy|
Last Modified ബുധന്‍, 11 ഫെബ്രുവരി 2015 (12:16 IST)
ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ തകര്‍പ്പന്‍ വിജയം നേടിയ ആം ആദ്‌മി പാര്‍ട്ടിക്ക് ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചു. വ്യാജ കമ്പനികളില്‍ നിന്നും തെരഞ്ഞെടുപ്പ് ഫണ്ട് സ്വീകരിച്ചുവെന്ന ആരോപണത്തിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
നാല് കമ്പനികളില്‍ നിന്നായി 50 ലക്ഷം രൂപയുടെ നാല് ചെക്കുകള്‍ ലഭിച്ചതായി ആം ആദ്മി പാര്‍ട്ടി തന്നെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ ഈ കമ്പനികള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നവയല്ലെന്നായിരുന്നു എതിരാളികളുടെ ആരോപണം.
ഗോള്‍ഡ് മൈന്‍ ബില്‍ഡ് കോണ്‍ പ്രൈവറ്റ് ലിമിറ്റഡ്, സണ്‍വിഷന്‍ ഏജന്‍സിസീസ് പ്രൈവറ്റ് ലിമിറ്റഡ്, സ്‌കൈലൈന്‍ മെറ്റല്‍ഡ് ആന്‍ഡ് അലോയ് പ്രൈവറ്റ് ലിമിറ്റഡ്, ഇന്‍ഫോ ലാന്‍സ് സോഫ്റ്റ് വെയര്‍ സൊലൂഷന്‍സ് ലിമിറ്റഡ് എന്നീ കമ്പനികളുടേതായിരുന്നു ചെക്കുകള്‍.
ഫെബ്രുവരി 16നകം മറുപടി നല്‍കണമെന്നാണ് ഫെബ്രുവരി ഒമ്പതിന് അയച്ച നോട്ടീസില്‍ സൂചിപ്പിച്ചിരിക്കുന്നത്.
അവധി ദിനത്തിനകം നോട്ടീസിനു മറുപടി നല്‍കിയില്ലെങ്കില്‍ 10,000 രൂപ പിഴ ഈടാക്കും.