അസഭ്യം പറഞ്ഞു, അശ്ലീല ആംഗ്യം കാണിച്ചു; സംഗീത സംവിധായകന്‍ അറസ്റ്റില്‍!

ചെന്നൈ| WEBDUNIA|
PRO
പ്രശസ്ത തമിഴ് സംഗീത സംവിധായകന്‍ ജയിംസ് വസന്തനെ പൊലീസ് അറസ്റ്റ് ചെയ്തു. അയല്‍ക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ പാലവക്കത്തെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്.

അയല്‍ക്കാരിയായ രാധാ വേണുപ്രസാദ്(63) നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ജയിംസ് വസന്തന്‍ രാധയെ അസഭ്യം പറയുകയും അശ്ലീല ആംഗ്യം കാണിക്കുകയും ചെയ്തു എന്നാണ് പരാതി.

ഏറെക്കാലമായതാണ് ജയിംസ് വസന്തനും രാധാ വേണുപ്രസാദും തമ്മിലുള്ള തര്‍ക്കം. ജയിംസിന്‍റെ വീടുനിര്‍മ്മാണവുമായി ബന്ധപ്പെട്ടാണ് തര്‍ക്കം രൂക്ഷമായത്. ജയിംസിന്‍റെ വീട് നിര്‍മ്മിക്കുന്നതിന്‍റെ പൊടി രാധയുടെ സ്ഥലത്തേക്ക് പതിക്കുന്നു എന്നതാണ് പ്രധാന പ്രശ്നം. ആസ്ത്മ രോഗിയായ രാധയ്ക്ക് ഈ പൊടി മൂലം അസുഖം വര്‍ദ്ധിച്ചതായി പരാതിയുണ്ടായിരുന്നു.

എന്തായാലും പുതിയ സംഭവവികാസങ്ങള്‍ക്കൊടുവില്‍ ജയിംസ് വസന്തനെ കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. സുബ്രഹ്‌മണ്യപുരത്തിലെ ‘കണ്‍‌കള്‍ ഇരണ്ടാല്‍...’ ഉള്‍പ്പടെ ഒട്ടേറെ ഹിറ്റ് ഗാനങ്ങളുടെ സ്രഷ്ടാവാണ് ജയിംസ് വസന്തന്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :