അരവിന്ദ് കെജ്‌രിവാളും കിരണ്‍ ബേദിയും നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു

ന്യൂഡല്‍ഹി| Last Modified ബുധന്‍, 21 ജനുവരി 2015 (15:01 IST)
ആം ആദ്‌മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളും ബി ജെ പിയുടെ മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥി കിരണ്‍ ബേദിയും നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. വിലക്കയറ്റത്തിനും അഴിമതിക്കും എതിരെയാണ് തന്റെ സ്ഥാനാര്‍ത്ഥിത്വമെന്ന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചതിനു ശേഷം അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. ന്യൂഡല്‍ഹി മണ്ഡലത്തില്‍ നിന്നാണ് അരവിന്ദ് കെജ്‌രിവാള്‍ മത്സരിക്കുന്നത്.

റോഡ്‌ഷോയുടെ അകമ്പടിയോടു കൂടിയാണ് കിരണ്‍ ബേദി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനായി എത്തിയത്. ലാല ലജ്‌പത് റായിയുടെ സ്റ്റാച്യുവില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ചതിനു ശേഷമായിരുന്നു റോഡ്ഷോയും നാമനിര്‍ദ്ദേശപത്രിക സമര്‍പ്പണവും. കേന്ദ്രമന്ത്രി ഹര്‍ഷ് വര്‍ധനും റോഡ്‌ ഷോയില്‍ ബേദിക്കൊപ്പം ഉണ്ടായിരുന്നു. കൃഷ്‌ണനഗര്‍ മണ്ഡലത്തെ ഒരു രക്ഷകര്‍ത്താവെന്ന നിലയില്‍ കിരണ്‍ ബേദി നോക്കിക്കൊള്ളുമെന്ന് ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു.

ഹര്‍ഷ് വര്‍ധന്റെ മണ്ഡലമായിരുന്ന കൃഷ്ണനഗര്‍ ബി ജെ പിക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :