രാജി വയ്ക്കില്ലെന്ന് മന്‍‌മോഹന്‍

ന്യുഡല്‍ഹി| Venkateswara Rao Immade Setti|
PRO
PRO
കല്‍ക്കരി വിഷയത്തില്‍ താന്‍ രാജി വയ്ക്കില്ലെന്ന് പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ്. രാജി വയ്ക്കാനായിരുന്നെങ്കില്‍ ചേരിചേരാ ഉച്ചകോടിക്കു പോകില്ലായിരുന്നു. ഇക്കാര്യത്തില്‍ പ്രതിപക്ഷവുമായി താന്‍ വാക്പോരിനില്ലെന്നും മ‌ന്‍‌മോഹന്‍ സിംഗ് പറഞ്ഞു. പാര്‍ലമെന്റ് സ്തംഭനം ഭരണത്തെ ബാധിക്കുമെന്നും ബിജെപി ജനവിധി മാനിക്കണമെന്നും അധികാരം പിടിച്ചെടുക്കാനുള്ള തിടുക്കമാണ് ബിജെപിക്കെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അന്തസ് കാത്തു സൂക്ഷിക്കാന്‍ തനിക്കു ബാധ്യതയുണ്ടെന്നും അതാണ് മൌനമായിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാലു ദിവസത്തെ ഇറാന്‍ സന്ദര്‍ശനത്തിനു ശേഷം ഇന്ത്യയിലേക്കു മടങ്ങും വഴി വിമാനത്തില്‍ മാധ്യമ സംഘത്തോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, കല്‍ക്കരിപ്പാടം വിവാദത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും എട്ടാം ദിവസവും തടസ്സപ്പെട്ടു. സഭാ നടപടികള്‍ ആരംഭിച്ചയുടന്‍ ബിജെപി അംഗങ്ങള്‍ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട്‌ സഭാനടപടികള്‍ തടസപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന്‌ ഇരുസഭകളും ഉച്ചയ്‌ക്ക് 12 മണി വരെ നിര്‍ത്തിവച്ചു. പിന്നീട് 12 മണിക്ക് സമ്മേളിച്ചപ്പോഴും ബിജെപി ബഹളം തുടരുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :