അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജോ ബിഡന്‍ ഇന്ന് എത്തും. നാല് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായിട്ടാണ് ജോ ബിഡന്‍ ഇന്ത്യയില്‍ എത്തുന്നത്. രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് എന്നിവരുമായി ബിഡന്‍ കൂടിക്കാഴ്ച നടത്തും.
പ്രതിരോധം, ഊര്‍ജ്ജം, വാണിജ്യം എന്നീ മേഖലകളുമായി ബന്ധപ്പെട്ട് അദ്ദേഹം ചര്‍ച്ചകള്‍ നടത്തും. 24, 25 തീയതികളില്‍ മുംബൈയില്‍ ബിഡന്‍ വ്യവസായികളുടെ സംഗമത്തിലും പങ്കെടുക്കും. മൂന്നു ദശാബ്ദത്തിനിടയില്‍ ഇന്ത്യ സന്ദര്‍ശിക്കുന്ന ആദ്യത്തെ അമേരിക്കന്‍ വൈസ് പ്രസിഡന്റാണ് ജോ ബിഡന്‍.
കഴിഞ്ഞ മാസം അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. ജോണ്‍ കെറിയുടെ ഇന്ത്യ സന്ദര്‍ശനത്തില്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് സന്ദര്‍ശന കാര്യം പ്രഖ്യാപിച്ചിരുന്നു.