അമിത്‌ ഷാ യുവതിയെ നിരീക്ഷിക്കാന്‍ പൊലീസിനെ ഉപയോഗപ്പെടുത്തിയെന്ന്‌ ആരോപണം

ന്യൂഡല്‍ഹി| WEBDUNIA|
PTI
ഗുജറാത്ത്‌ മുന്‍ ആഭ്യന്തരമന്ത്രിയുമായ അമിത്‌ ഷാ 2009ല്‍ ഒരു യുവതിയെ നിരീക്ഷിക്കാന്‍ പൊലീസ്‌ സംവിധാനം ഉപയോഗപ്പെടുത്തിയെന്ന്‌ ആരോപണം.

ഇതുസംബന്ധിച്ചു ഷായും ഐപിഎസ്‌ ഉദ്യോഗസ്ഥന്‍ ജിഎല്‍ സിംഗളും തമ്മിലുള്ള സംഭാഷണത്തിന്റെ ടേപ്പ്‌ രണ്ടു പോര്‍ട്ടലുകളാണ്‌ പുറത്തുവിട്ടത്‌. സംഭാഷണത്തില്‍ നരേന്ദ്ര മോദിയെപ്പറ്റി നേരിട്ടു പരാമര്‍ശമില്ലെങ്കിലും സാഹേബ്‌എന്നു പറയുന്നത്‌ മോഡിയെപ്പറ്റിയാണെന്ന്‌ അവര്‍ അറിയിച്ചു.

എന്നാല്‍ യുവതിയുടെ പിതാവ്‌ ആരോപണം നിഷേധിച്ചു. അമ്മയുടെ ശസ്‌ത്രക്രിയയുമായി ബന്ധപ്പെട്ട്‌ അഹമ്മദാബാദിലെത്തിയ തന്റെ മകള്‍ക്ക്‌ ആശുപത്രിയില്‍നിന്നു ഹോട്ടലിലേക്ക്‌ അസമയത്തു യാത്രചെയ്യേണ്ടി വന്നപ്പോള്‍ തന്റെ അപേക്ഷപ്രകാരം സംരക്ഷണം നല്‍കിയതിനെ ഇത്തരത്തില്‍ വ്യാഖ്യാനിച്ചതില്‍ അദ്ദേഹം ബാംഗ്ലൂരില്‍ നടുക്കം പ്രകടിപ്പിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :