ഡുങ്കർപുർ|
aparna shaji|
Last Modified ഞായര്‍, 6 മാര്‍ച്ച് 2016 (14:43 IST)
കുടുംബത്തിന്റെ എതിർപ്പിനെ അവഗണിച്ച് അന്യജാതിക്കാരെനെ വിവാഹം കഴിച്ച പെൺകുട്ടിയെ വീട്ടുകാർ ചുട്ടുകൊന്നു. രാജസ്ഥൻ ജില്ലയിലെ ഡുങ്കർപുർ ഗ്രാമത്തിലാണ്
ഗ്രാമീണരുടെ മുന്നിൽ വെച്ച് നാടിനെ നടുക്കിയ ദുരഭിമാനകൊല നടന്നത്.
വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ച് അന്യജാതിക്കാരനെ വിവാഹം കഴിച്ച യുവതി എട്ട് വര്‍ഷത്തിന് ശേഷമായിരുന്നു ഗ്രാമത്തിൽ തിരിച്ചെത്തിയത്. ഇതറിഞ്ഞ അവരുടെ ബന്ധുക്കൾ യുവതിയെ ഗ്രാമീണരുടെ മുന്നിൽ വെച്ച് തീ വെച്ച് കൊല്ലുകയായിരുന്നു.
സംഭവത്തെതുടർന്ന് 35 പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റ്ർ ചെയ്തിട്ടുണ്ട്. യുവതിയുടെ പിതാവടക്കം ഏഴു പേരെ അറസ്റ്റ് ചെയ്തു.