മുന്‍ മന്ത്രിയും നര്‍ഗുണ്ടില്‍നിന്നുള്ള ബിജെപി എംഎല്‍എയുമായ സി സി പാട്ടീലിന് ഗണ്‍മാന്റെ തോക്കില്‍നിന്നും വെടിയേറ്റു. അബദ്ധത്തില്‍ വെടിവക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഗണ്‍മാനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹം അപകടനില തരണം ചെയ്തുവെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. മൈനസാഗി ഗ്രാമത്തില്‍ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്പോളാണ് ഗണ്‍മാന്‍ അബദ്ധത്തില്‍ വെടിവെക്കുകയായിരുന്നുവെന്നാണ് വിവരം.
സദാനന്ദ ഗൗഡ മന്ത്രിസഭയിലെ വനിതാ ശിശുക്ഷേമ വകുപ്പു മന്ത്രിയായിരുന്ന സി സി പാട്ടീല്‍ നിയമസഭയില്‍ അശ്ലീല വിഡിയോ ക്ലിപ് കണ്ടതിന്റെ പേരില്‍ മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു.