അധികാരം വിട്ടെറിഞ്ഞതിന്റെ വാര്‍ഷികദിനത്തില്‍ അധികാരത്തിലേക്ക്

ന്യൂഡല്‍ഹി| Joys Joy| Last Updated: ബുധന്‍, 11 ഫെബ്രുവരി 2015 (11:39 IST)
നാല്പത്തിയൊമ്പതു ദിവസത്തെ ഭരണത്തിനു ശേഷം അധികാരം വിട്ടൊഴിഞ്ഞ ദിവസത്തിന്റെ വാര്‍ഷികദിനത്തില്‍ അരവിന്ദ് കെജ്‌രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. വാലന്റൈന്‍ ദിനത്തില്‍ ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ നടക്കുന്ന ചടങ്ങില്‍ കെജ്‌രിവാളും മന്ത്രിസഭയിലെ മറ്റ് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആം ആദ്‌മി പാര്‍ട്ടി അനുയായികള്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ഡല്‍ഹിയിലേക്ക് എത്തുമെന്നാണ് കരുതുന്നത്. റോഡ്‌ഷോയുടെ അകമ്പടിയോടെ ആയിരിക്കും കെജ്‌രിവാള്‍ സത്യപ്രതിജ്ഞ ചടങ്ങിനായി രാംലീല മൈതാനിയില്‍ എത്തുക.

കഴിഞ്ഞ ലോക്സഭ തെരഞ്ഞടുപ്പില്‍ 400ലധികം സീറ്റുകളില്‍ മത്സരിച്ച ആം ആദ്‌മി പാര്‍ട്ടിക്ക് ലോക്സഭയില്‍ നാല് എം പിമാരുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :