പാകിസ്ഥാനെ ഞെട്ടിച്ച് സിംബാബ്‌വെ

ഹരാരെ| WEBDUNIA| Last Modified ബുധന്‍, 28 ഓഗസ്റ്റ് 2013 (09:46 IST)
PRO
PRO
ത്രിരാഷ്ട്ര പരമ്പരയില്‍ പാകിസ്ഥാനെ ഞെട്ടിച്ച് സിംബാബ്‌വയ്ക്ക് അട്ടിമറി ജയം. ആദ്യം ബാറ്റ് ചെയ്ത് പാകിസ്ഥാന്റെ 244 റണ്‍സ് എന്ന വിജയ ലക്ഷ്യം സിംബാവെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ അനായാസമാണ് മറികടന്നത്.

70 റണ്‍സ് എടുത്ത ഹഫീസിന്റെയും 83 റണ്‍സെടുത്ത് പുറത്താകതെ നിന്ന മിസ്ബാ ഉള്‍ ഹഖിന്റെയും മികവിലാണ് പാകിസ്ഥാന്‍ 244 റണ്‍സിലെത്തിയത്. മറുപടി ബാറ്റിംഗില്‍ ഓപ്പണര്‍മാരാണ് സിംബാബ്‌വെയെ വിജയത്തിലെത്തിച്ചത്.

സിംബാബ്‌വെയ്ക്ക് വേണ്ടി ഓപ്പണര്‍മാരായ മസാകഡ്‌സാ 85 റണ്‍സും സിബാണ്ട 54 റണ്‍സുമെടുത്തു. ഇന്ത്യയില്‍ നിന്നേറ്റ കനത്ത പരാജയമാണ് മത്സരം ജയിക്കാന്‍ സഹായകമായെന്ന് സിംബാവെ ക്യാപ്റ്റന്‍ ടെയ്‌ലര്‍ പറഞ്ഞു.

ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ സിംബാവെ 1-0ത്തിന് മുന്നിലെത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :