അതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാന്റെ വെടിനിര്‍ത്തല്‍ ലംഘനം

ജമ്മു| WEBDUNIA|
PTI
അതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാന്റെ വെടിനിര്‍ത്തല്‍ ലംഘനം. രാവിലെ പൂഞ്ചില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം തിരിച്ച് വെടിയുതിര്‍ക്കുകയും ചെയ്തു.

കഴിഞ്ഞദിവസം ഉറി മേഖലയില്‍ പാകിസ്താന്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടിരുന്നു. ഉറി മേഖലയില്‍ ശ്രീനഗര്‍ - മുസാഫറാബാദ് റോഡിലെ കമന്‍ പാലത്തിനു സമീപമുള്ള ഭീം പോസ്റ്റിനു നേരെയാണ് ഞായറാഴ്ച രാത്രി 12.15ന് പ്രകോപനമില്ലാതെ ആക്രമണമുണ്ടായത്.

ഈ വര്‍ഷം ഉറി മേഖലയില്‍ നടക്കുന്ന ഏറ്റവും വലിയ വെടിനിര്‍ത്തല്‍ ലംഘനമാണിത്. ആക്രമണത്തിന്റെ പേരില്‍ പാകിസ്ഥാന്‍ ശക്തമായ ഭാഷയില്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :