ആം ആദ്മി പാര്‍ട്ടിയുടെ ചാഡു ചലാവോ യാത്ര

ന്യൂഡല്‍ഹി| WEBDUNIA|
PTI
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പരമാവധി ജനങ്ങളിലേക്കെത്തുകയെന്ന ലക്ഷ്യത്തോടെ ആം ആദ്മി പാര്‍ട്ടി നടത്തുന്ന 'ചാഡു ചലാവോ യാത്ര' വ്യാഴാഴ്ച അഞ്ചുദിവസം പിന്നിട്ടു.

ബുധനാഴ്ച വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ മൂന്നു മണ്ഡലങ്ങളിലും യാത്ര പൂര്‍ത്തിയാക്കി. എല്ലായിടത്തും വന്‍ സ്വീകരണമാണ് ലഭിച്ചതെന്ന് എഎപി അവകാശപ്പെട്ടു.

22 ദിവസം നീളുന്ന യാത്ര കഴിഞ്ഞ ഞായറാഴ്ചയാണ് തുടങ്ങിയത്. ഡിസംബര്‍ ഒന്നോടെ ഡല്‍ഹിയിലെ 70 നിയമസഭാ മണ്ഡലങ്ങളിലും പര്യടനം നടത്താനാണ് എഎപിയുടെ ഉദ്ദേശ്യം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :