20 കോടി ലഭിച്ചു; തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ആം ആദ്മി പാര്‍ട്ടിക്ക് ഫണ്ട് വേണ്ട

ന്യൂഡല്‍ഹി| WEBDUNIA| Last Modified ചൊവ്വ, 19 നവം‌ബര്‍ 2013 (10:53 IST)
PRO
പാര്‍ട്ടിയുടെ ഡല്‍ഹി തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഇനി പണം നല്‍കരുതെന്ന് ആം ആദ്മി പാര്‍ട്ടിയുടെ അഭ്യര്‍ഥന. 20 കോടിയെന്ന പ്രഖ്യാപിത ലക്ഷ്യം നേടിയതിനാലാണ് സംഭാവന സ്വീകരിക്കേണ്ട എന്ന തീരുമാനമെടുത്തത്.

തെരഞ്ഞെടുപ്പിന് 16 ദിവസം മുന്‍പ് തന്നെ ആവശ്യമായ പണം കണ്ടാത്താനായത് നേതാക്കള്‍ക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നുണ്ട്.10 രൂപ മുതല്‍ ലക്ഷങ്ങള്‍ വരെ സംഭാവനയായി സ്വീകരിച്ചാണ് ഫണ്ട് കണ്ടെത്തിയത്രെ.

അഴിമതി വിരുദ്ധ സന്ദേശവുമായി ഡല്‍ഹി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ആം ആദ്മി പാര്‍ട്ടി 70 മണ്ഡലങ്ങളിലും സ്വന്തം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.

പാര്‍ട്ടിയുടെ വിദേശസംഭാവനകളെ കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :