ന്യൂഡല്‍ഹി|
Last Modified ചൊവ്വ, 18 നവംബര്‍ 2014 (14:01 IST)
യോഗാചാര്യന്‍ രാംദേവിന്
ഇസഡ് കാറ്റഗറി സുരക്ഷ നല്‍കാന്‍ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. രാംദേവിനെതിരെയുള്ള ശത്രുക്കളുടെ ആക്രമണങ്ങള്‍ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്ന രഹസ്യ ഏജന്‍സികളുടെ റിപ്പോര്‍ട്ടിനെതുടര്‍ന്നാണ് ഇസഡ് കാറ്റഗറി
സുരക്ഷ നല്‍കാന്‍ തീരുമാനമായത്.
ഇസഡ് കാറ്റഗറി ലഭിക്കുന്നതോടെ രാംദേവിന് കമാന്‍ഡോകളുടേയും നാല്‍പതോളം സുരക്ഷ ഉദ്യോഗസ്ഥരുടേയും സംരക്ഷണം ലഭിക്കും. നിലവില്‍ രാംദേവിന് സംസ്ഥാന സര്‍ക്കാര്‍ സുരക്ഷ നല്‍കുന്നുണ്ട് എന്നാല്‍ ഉത്തരാഖണ്ഡില്‍ മാത്രമാണ് ലഭിക്കുന്നത്. രാജ്യത്ത് അതീവ സുരക്ഷ ആവശ്യമുള്ളവര്‍ക്കാണ് ഇസഡ് കാറ്റഗറി സുരക്ഷ നല്‍കുന്നത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.