അരവിന്ദ് കെജ്‌രിവാളിന് ഇന്നുമുതല്‍ ഇസഡ് കാറ്റഗറി സുരക്ഷ
ഗാസിയാബാദ്|
WEBDUNIA|
PRO
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇന്നുമുതല്‍ ഇസഡ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തും. മുഖ്യമന്ത്രിയുടെ എതിര്‍പ്പിനെ അവഗണിച്ചാണ് ഗാസിയാബാദ് പൊലീസ് തീരുമാനം കൈക്കൊണ്ടത്.
ഇസഡ് കാറ്റഗറി സുരക്ഷയുള്ളവര്‍ക്കൊപ്പം മുപ്പത് സുരക്ഷാ ഉദ്യോഗസ്ഥര്‍ 24 മണിക്കൂറുമുണ്ടാകും. ഗാസിയാബാദിലെ കൗശാമ്പിയിലുള്ള ഗിര്‍നാര്‍ അപ്പാര്‍ട്ട്‌മെന്റിലെ ഫ്ലാറ്റിലാണ് കെജ്‌രിവാളും കുടുംബവും ഇപ്പോള്‍ താമസിക്കുന്നത്.
ഫ്ലാറ്റിന് ചുറ്റും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്നുമുതല്‍ മുഖ്യമന്ത്രിയുടെ വാഹനത്തിനൊപ്പം രണ്ട് അകമ്പടി വാഹനങ്ങളുമുണ്ടാകും. രണ്ട് ഹെഡ് കോണ്‍സ്റ്റബിള്‍മാരും ആറ് കോണ്‍സ്റ്റബിള്‍മാരുമാണ് വാഹനത്തിലുണ്ടാകുക.
മുഖ്യമന്ത്രി സമ്മതിച്ചാലും ഇല്ലെങ്കിലും സുരക്ഷ നല്‍കുക എന്നത് ഡ്യൂട്ടിയുടെ ഭാഗമാണെന്ന് എസ് എസ്പി ധര്‍മേന്ദ്ര സിങ്ങ് പറഞ്ഞു. നേരത്തെ തന്നെ കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയുടെ നിര്‍ദ്ദേശ പ്രകാരം മുഖ്യമന്ത്രിയുടെ സുരക്ഷ ശക്തമാക്കിയിരുന്നു.