ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി

ശ്രീനു എസ്| Last Modified ചൊവ്വ, 4 മെയ് 2021 (09:49 IST)
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി. വാട്‌സാപ്പ് എമര്‍ജന്‍സി നമ്പറായ 112ല്‍ നിന്നാണ് ഉത്തര്‍പ്രദേശ് പോലീസിന്‍ സന്ദേശം ലഭിച്ചത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നാലുദിവസം കൂടി മാത്രമേ ഉള്ളുവെന്നും ഭീഷണിയിലുണ്ട്. ഏപ്രില്‍ 29നാണ് സന്ദേശം ലഭിച്ചത്. സന്ദേശത്തിന്റെ ഉറവിടത്തെ കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്. ഇതിനു മുന്‍പും നിരവധി തവണ യോഗി ആദിത്യനാഥിന് വധ ഭീഷണി ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലും സമാനമായ രീതിയില്‍ വധഭീഷണികള്‍ ഉണ്ടായിട്ടുണ്ട്.

അതേസമയം യുപിയില്‍ കൊവിഡ് പ്രതിരോധം പരാജയമാണെന്ന ആക്ഷേപത്തെ തുടര്‍ന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥ സംഘത്തെ മാറ്റി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :