ആരോഗ്യപ്രവര്‍ത്തകര്‍ക്കായി കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വ്വീസ് നടത്തും

ശ്രീനു എസ്| Last Modified ചൊവ്വ, 4 മെയ് 2021 (09:10 IST)തിരുവനന്തപുരം: കൊവിഡ് വ്യാപനം ശക്തമായതിനാല്‍ യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ജോലിക്ക് എത്തുന്നതിന്
വേണ്ടി കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ നടത്തും. ജനറല്‍ ആശുപത്രി, തൈക്കാട് ആശുപത്രി, മെഡിക്കല്‍ കോളേജ് ആശുപത്രി എന്നിവടങ്ങളില്‍ പോകേണ്ട ആരോഗ്യ പ്രര്‍ത്തകര്‍ക്ക് യാത്ര ചെയ്യുന്നതിന് വേണ്ടി നെടുമങ്ങാട്, ആറ്റിങ്ങല്‍, നെയ്യാറ്റിന്‍കര, കാട്ടാക്കട,
യൂണിറ്റുകളില്‍ നിന്നും ആവശ്യമായ സര്‍വ്വീസ് നടത്തണമെന്ന് സിഎംഡി യൂണിറ്റ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ആറ്റിങ്ങല്‍ ഭാഗത്ത് നിന്നുള്ള ബസുകള്‍ മെഡിക്കല്‍ കോളേജ്, ജനറല്‍ ആശുപത്രി, തൈക്കാട് ആശുപത്രി വരേയും, നെയ്യാറ്റിന്‍കര , നെടുമങ്ങാട്, കാട്ടാക്കട ഭാഗങ്ങളില്‍ നിന്നു വരുന്ന ബസുകള്‍ തൈക്കാട് ആശുപത്രി, ജനറല്‍ ആശുപത്രി, മെഡിക്കല്‍ കോളേജ് വഴി സര്‍വ്വീസുകള്‍ ക്രമീകരിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :