പാട്‌ന|
JOYS JOY|
Last Modified വ്യാഴം, 3 സെപ്‌റ്റംബര്‍ 2015 (13:39 IST)
നിയമസഭ തെരഞ്ഞെടുപ്പ് നടക്കാന്‍ ബിഹാറില്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ മതേതരസഖ്യത്തില്‍ നിന്ന് സമാജ്‌വാദി പാര്‍ട്ടി പിന്‍വാങ്ങി. സീറ്റ് വിഭജനം സംബന്ധിച്ച തര്‍ക്കമാണ് പിന്‍വാങ്ങലിന് കാരണം. തെരഞ്ഞെടുപ്പില്‍ എസ് പി തനിച്ച് മത്സരിക്കുമെന്ന് എസ് പി നേതാവ് മുലായം സിംഗ് യാദവ് പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം നടന്നത് തന്നോട് ചര്‍ച്ച ചെയ്യാതെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സമാജ്‌വാദി പാര്‍ട്ടിക്ക് സീറ്റൊന്നും നല്‍കാത്തത് എന്താണെന്നും അദ്ദേഹം ചോദിച്ചു. ഞായറാഴ്ച പാട്‌നയില്‍ നടന്ന ‘സ്വാഭിമാന്‍ റാലി’യില്‍ മുലായം പങ്കെടുത്തിരുന്നില്ല.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ജനതാദള്‍ - യു നേതാവും മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍, പാര്‍ട്ടി അധ്യക്ഷന്‍ ശരത് യാദവ്, മുന്‍ മുഖ്യമന്ത്രിയും ആര്‍ ജെ ഡി നേതാവുമായ ലാലു പ്രസാദ് യാദവ് തുടങ്ങിയ മുന്‍നിരക്കാര്‍ സ്വാഭിമാന്‍ റാലിയില്‍ പങ്കെടുത്തിരുന്നു.