ലക്നോ|
jibin|
Last Modified ബുധന്‍, 21 ജൂണ്‍ 2017 (08:32 IST)
യോഗ ഇന്ത്യക്കാരുടെ കുടുംബകാര്യം പോലെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യോഗ ഇന്ത്യയെ ലോകവുമായി ബന്ധിപ്പിക്കുന്നുമെന്നും യോഗ ദിനാചരണത്തിൽ പങ്കെടുക്കാനത്തിയവർക്ക് ആശംസകള്‍ നേരുന്നതായും അദ്ദേഹം പറഞ്ഞു.
മൂന്നാം അന്താരാഷ്ട്ര യോഗ ദിനം ലക്നോ രമാബായി അംബേദ്കർ മൈതാനത്ത് ഉദ്ഘാടനം ചെയ്‌തു
സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
യുപി ഗവർണർ രാം നായിക്, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മറ്റു മന്ത്രിമാർ എന്നിവരടക്കം 50,000 പേരാണ് ഉദ്ഘാടാന ചടങ്ങിൽ പങ്കെടുത്തത്.
സംസ്ഥാനത്തിന്റെ യോഗ ദിനാചരണം തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ
ഉദ്ഘാടനം ചെയ്‌തു. രാജ്ഭവനിൽ ഗവറണറുശട നേതൃത്വത്തിൽ യോഗ ദിനാചരണം സംഘടിപ്പിച്ചു.
യോഗ ഒരു മതത്തിന്റെയും ഭാഗമല്ലെന്ന് മുഖ്യമന്ത്രി പിണറായി പറഞ്ഞു.
ചിലർ ആര്‍ക്കും മനസിലാകാത്ത
ചില സൂക്തങ്ങള്‍ ചൊല്ലി യോഗയെ ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുന്നുണ്ട്. അതിന് ആരെയും അനുവദിക്കില്ല. ഇതില്‍ നമ്മള്‍ മനസിലാക്കേണ്ടത് ആ സൂക്തങ്ങള്‍ ഉണ്ടാകുന്നതിനും മുമ്പ് തന്നെ യോഗ ഇവിടെ ഉണ്ടായിരുന്നു എന്നതാണെന്നും അദ്ദേഹം പറഞ്ഞു.