കേരളം എങ്ങോട്ടാണ് പോകുന്നത്? പിണറായിക്കെതിരെ ആരുശബ്ദിച്ചാലും അടിച്ചമര്‍ത്തുന്നു: ഉമ്മന്‍‌ചാണ്ടി

Oommenchandy, Pinarayi, Modi, Puthuvypin, Metro, Strike, ഉമ്മന്‍‌ചാണ്ടി, പിണറായി, മോദി, പുതുവൈപ്പിന്‍, മെട്രോ, സമരം
തലശ്ശേരി| BIJU| Last Modified തിങ്കള്‍, 19 ജൂണ്‍ 2017 (21:31 IST)
പുതുവൈപ്പിനില്‍ പൊലീസ് നടത്തിയത് നരനായാട്ടാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി. അവിടം സന്ദര്‍ശിച്ച താന്‍ കണ്ട കാഴ്ച അത്യന്തം ഭീകരമായിരുന്നു എന്നും ഉമ്മന്‍‌ചാണ്ടി. മുഖ്യമന്ത്രി പിണറായി വിജയന് എതിരെ ശബ്ദിക്കുന്നവരെ അടിച്ചമര്‍ത്തുന്ന നയമാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്നും ഉമ്മന്‍‌ചാണ്ടി പറഞ്ഞു.

പുതുവൈപ്പിനില്‍ പ്രതിഷേധിച്ച സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ള ജനത്തിനുനേരെ നരനായാട്ട് ആണ് നടന്നത്. പ്രശ്നം ചര്‍ച്ച ചെയ്യാമെന്ന് പ്രതിപക്ഷ നേതാവിനോട് സമ്മതിച്ചതിനുശേഷം ആരോടും ആലോചിക്കാതെയായിരുന്നു പിറ്റേദിവസം തന്നെ പ്രവൃത്തി ആരംഭിച്ചത്. ഒരു പ്രകോപനവുമില്ലാതെ നാട്ടുകാര്‍ക്കുനേരെ ക്രൂരമര്‍ദ്ദനം അഴിച്ചുവിടുകയായിരുന്നു - ഉമ്മന്‍‌ചാണ്ടി ചൂണ്ടിക്കാട്ടി.

ജനകീയ സമരങ്ങളോടുള്ള നയം ഇതാണോ എന്ന് സി പി എം വ്യക്തമാക്കണം. ജനങ്ങള്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാതെ അവര്‍ക്കെതിരെ ക്രൂരത കാട്ടുകയാണ്. വി എസ് അച്യുതാനന്ദനും സി പി ഐയും ഈ മര്‍ദ്ദനത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. അവരൊന്നും സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവരല്ലല്ലോ - ഉമ്മന്‍‌ചാണ്ടി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :