തിരുവനന്തപുരം|
jibin|
Last Modified ബുധന്‍, 21 ജൂണ്‍ 2017 (08:18 IST)
യോഗ ഒരു മതത്തിന്റെയും ഭാഗമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചിലർ ആര്‍ക്കും മനസിലാകാത്ത
ചില സൂക്തങ്ങള്‍ ചൊല്ലി യോഗയെ ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുന്നുണ്ട്. അതിന് ആരെയും അനുവദിക്കില്ല. ഇതില്‍ നമ്മള്‍ മനസിലാക്കേണ്ടത് ആ സൂക്തങ്ങള്‍ ഉണ്ടാകുന്നതിനും മുമ്പ് തന്നെ യോഗ ഇവിടെ ഉണ്ടായിരുന്നു എന്നതാണെന്നും അദ്ദേഹം പറഞ്ഞു.
സെൻട്രൽ സ്റ്റേഡിയത്തൽ യോഗ ദിനാചരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മതേതര മനസോടെയാകണം യോഗ അഭ്യസിക്കേണ്ടത്. എല്ലാവർക്കും പരിശീലിക്കാവുന്ന വ്യായാമ മുറകളാണ് യോഗ. ഇത് സ്കൂളുകളിൽ പരിശീലിപ്പിക്കുന്നതിന് പദ്ധതി തയാറാക്കും. യോഗയെക്കുറിച്ച് തെറ്റിദ്ധാരണ പരത്താന്‍ ബോധപൂര്‍വമാണ് ശ്രമം നടക്കുന്നത്. അത്തരം ശ്രമങ്ങളെ ചെറുക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.