യിപ്പീ, മാഗി നൂഡില്‍‌സുകളില്‍ കൂടിയ തോതില്‍ ചാരത്തിന്റെ അംശം

ലഖ്നോ| jibin| Last Modified വെള്ളി, 18 ഡിസം‌ബര്‍ 2015 (09:25 IST)
വൃക്കരോഗത്തിനുവരെ കാരണമായേക്കാവുന്ന മാരകമായ ചാരത്തിന്റെ അംശം യിപ്പിയിലും മാഗിയിലും കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ഗോണ്ട ജില്ലയിലെ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് ശരീരത്തില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ചാരത്തിന്റെ അംശം കണ്ടെത്തിയത്.

യിപ്പീയിലും മാഗിയിലും കൂടുതല്‍ അളവില്‍ ചാരത്തിന്റെ അംശം ഉണ്ടെന്നാണ് പരിശേധനാഫലത്തില്‍ വ്യക്തമാക്കുന്നത്. പരിശോധനക്കെടുത്ത സാമ്പ്ളുകള്‍ ഭക്ഷ്യയോഗ്യമല്ളെന്നും കണ്ടത്തെി. വൃക്കരോഗത്തിനും മറ്റ് രോഗങ്ങള്‍ക്കും കാരണമാകുന്ന ചാരത്തിന്റെ അംശം കണ്ടെത്തിയ സാഹചര്യത്തില്‍ സണ്‍ഫീസ്റ്റ് യിപ്പീ നൂഡ്ല്‍സ് നിര്‍മാതാക്കളായ ഐടിസി കമ്പനിക്ക് ലാബ് നോട്ടീസയച്ചു. മൂന്നുദിവസത്തിനകം മറുപടി നല്‍കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നേരത്തേ ഈയത്തിന്റെ അംശം കൂടുതലാണെന്ന് കണ്ടത്തെിയതിനെതുടര്‍ന്ന് മാഗി നൂഡില്‍‌സ് നിരോധിച്ചിരുന്നു. ഈയിടെയാണ് നിരോധം നീക്കിയതിനെതുടര്‍ന്ന് മാഗി വിപണിയിലിറങ്ങിയത്. വിപണിയിലെത്തിയ മാഗിക്ക് ആവശ്യക്കാര്‍ കൂടുതലായിരുന്നുവെങ്കിലും വിവാദങ്ങള്‍ പിന്തുടരുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :