മാഗി കൊതിയന്മാര്‍ക്ക് സന്തോഷവാര്‍ത്ത; ഡിസംബറോടെ മാഗി ന്യൂഡില്‍സ് വിപണിയിലെത്തും

ന്യൂഡല്‍ഹി| JOYS JOY| Last Modified തിങ്കള്‍, 2 നവം‌ബര്‍ 2015 (12:16 IST)
മാഗി കൊതിയന്മാര്‍ക്ക് ആശ്വാസമായി ഒരു വാര്‍ത്ത. നിരോധിക്കപ്പെട്ട നെസ്‌ലെ മാഗി ന്യൂഡില്‍സ് ഡിസംബറോടെ വിപണിയില്‍ എത്തും. അനുവദനീയമായ അളവില്‍ കൂടുതല്‍ മായം കണ്ടെത്തിയതിനെ തുടര്‍ന്ന് മാഗി വിപണിയില്‍ നിരോധിച്ചിരുന്നു.

ബോംബെ ഹൈക്കോടതി അനുമതി
നല്കിയതിനെ തുടര്‍ന്ന് മാഗി കഴിഞ്ഞയാഴ്ച വീണ്ടും ഉല്‌പാദനം തുടങ്ങിയിരുന്നു. പുതിയ സാംപിളുകള്‍ ഈ ആഴ്ച അവസാനം പരിശോധനയ്ക്കു വിധേയമാകും. ഈ പരിശോധനാഫലം അനുകൂലമാണെങ്കില്‍ മാഗി വിപണിയില്‍ എത്തുന്നതിന് മറ്റ് തടസങ്ങള്‍ ഒന്നും ഉണ്ടാകില്ല.

പുതുതായി നിര്‍മ്മിക്കുന്ന മാഗിയുടെ സാംപിളുകള്‍ ഹൈക്കോടതി നിര്‍ദ്ദേശിക്കുന്ന മൂന്നു ലബോറട്ടറികളില്‍ ആയിരിക്കും പരിശോധനയ്ക്ക് വിധേയമാക്കുക. ഉല്പാദനത്തിന് അനുമതി ലഭിച്ചതിനെ തുടര്‍ന്ന് കര്‍ണാടകയിലെ നഞ്ചഗുഡ്, പഞ്ചാബിലെ മോഗ, ഗോവയിലെ ബിച്ചോലി എന്നിവിടങ്ങളിലെ ഫാക്‌ടറികളില്‍ മാഗിയുടെ ഉല്പാദനം തുടങ്ങി.

അനുവദനീയമായതിലും അധികം ഈയം കണ്ടെത്തിയതിനെ തുടര്‍ന്ന് ജൂണിലായിരുന്നു ഫുഡ് സേഫ്‌റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ മാഗിയെ നിരോധിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :