യമനിലേക്ക് നാവികസേനയും, വ്യോമസേനയും, രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യയുടെ പടയൊരുക്കം

ന്യൂഡല്‍ഹി| VISHNU N L| Last Updated: തിങ്കള്‍, 30 മാര്‍ച്ച് 2015 (20:40 IST)
ആഭ്യന്തര കലാപം യുദ്ധത്തിലേക്ക് വഴുതി മാറിയ യമനില്‍ നിന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ വമ്പന്‍ രക്ഷാപ്രവര്‍ത്താനവുമായി കേന്ദ്രസര്‍ക്കാര്‍. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നതിനായി മൂന്ന് നാവികസേനാ കപ്പലും ഇന്ത്യന്‍ വ്യോമസേനയുടെ വിമാനങ്ങളും യമനിലേക്കും അതിര്‍ത്തി രാജ്യങ്ങളിലേക്കും പുറപ്പെട്ടു. കൂടാതെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി വിദേശകാര്യ സഹ മന്ത്രി വി കെ സിംഗിനെ യമന്റെ അയല്‍ രാജ്യമായി ജിബൂത്തിയിലേക്ക് അയച്ചു.

സംഘര്‍ഷം രൂക്ഷമായ യമനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കനായി അയച്ച രണ്ട് എയര്‍ ഇന്ത്യാ വിമാനങ്ങള്‍ക്ക് യെമനില്‍ ഇറങ്ങാന്‍ അനുമതി ലഭിക്കാത്ത പശ്ചാത്തലത്തിലാണ് വ്യോമസേനയുടെ വിമാനങ്ങള്‍ അയയ്ക്കാന്‍ തീരുമാനമായത്. യാത്രാവിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ വ്യോമസേനയുടെ രണ്ട് ജി 17 ഗ്ലോബ് മാസ്റ്റര്‍ വിമാനങ്ങള്‍ യെമന്‍ അതിര്‍ത്തിയായ ജിബൂത്തിയിലേക്ക് അയച്ചിട്ടുണ്ട്. ജിബൂത്തിയിലെത്തുന്നവരെ ഈ വിമാനങ്ങളിലായിരിക്കും ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കുക.

ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് സുമിത്ര ഇപ്പോള്‍ ഈ പ്രദേശത്തുണ്ട്. ആവശ്യം വന്നാല്‍ ഈ കപ്പലിന്റെ സേവനം രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കും.ഇതു കൂടാതെ ഐ.എന്‍,എസ് മുംബൈ, ഐ.എന്‍,എസ് തര്‍ക്കഷ് എന്നീ രണ്ട് കപ്പലുകള്‍ കൂടി ഏദന്‍ കടലിലേക്ക് അയച്ചു. ഇന്ന് പുറപ്പെട്ട യാത്രാ കപ്പലുകളായ എം.വി കവരത്തി, എം.വി കോറല്‍ എന്നീ കപ്പലുകള്‍ എത്തുന്ന മുറയ്ക്ക് ജിബൂത്തിയില്‍ നിന്ന് ആളുകളെ തിരിച്ചെത്തിക്കും.

4000 ഇന്ത്യാക്കാരാണ് യെമനിലുള്ളതെന്നും വക്താവ് അറിയിച്ചു. ഇതില്‍ 400 പേരെ ഇന്ന് രക്ഷപ്പെടുത്തി ജിബൂത്തിയിലെത്തിച്ചിട്ടുണ്ട് . ഏദനില്‍ നിന്നും ബോട്ട് മാര്‍ഗമാണ് ഇവരെ ജിബൂത്തിയിലെത്തിച്ചത്. അതേസമയം നാടന്‍ വള്ളങ്ങളില്‍ കപ്പലുകള്‍ക്ക് സമീപമെത്തനാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. എന്നാല്‍ ഇതിന് യമനിലുള്ള ഇന്ത്യാക്കാര്‍ തയ്യാറാല്ല. അതിനാല്‍ ബദല്‍ സംവിധാനങ്ങള്‍ ഒരുക്കുമെന്നാണ് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് അറിയിച്ചിരിക്കുന്നത്. രക്ഷാപ്രവര്‍ത്തനം വൈകുമെങ്കിലും എല്ലാവരെയും തിരികെയെത്തിക്കുമെന്നും അവര്‍ പറഞ്ഞു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

പാലായില്‍ ആറു വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു

പാലായില്‍ ആറു വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു
പാലായില്‍ ആറു വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു. ഇടപ്പാടി അഞ്ചാനിക്കല്‍ സോണി ജോസഫിന്റെയും ...

എമ്പുരാനില്‍ വരുന്നത് വലിയ മാറ്റങ്ങള്‍; നന്ദി കാര്‍ഡില്‍ ...

എമ്പുരാനില്‍ വരുന്നത് വലിയ മാറ്റങ്ങള്‍; നന്ദി കാര്‍ഡില്‍ നിന്ന് സുരേഷ് ഗോപിയെ ഒഴിവാക്കി
എമ്പുരാനില്‍ വരുന്നത് വലിയ മാറ്റങ്ങള്‍. റീ എഡിറ്റിംഗില്‍ 24 വെട്ടുകളാണ് എമ്പുരാന് ...

കേരള സര്‍വകലാശാല മെന്‍സ് ഹോസ്റ്റലില്‍ എക്‌സൈസ് മിന്നല്‍ ...

കേരള സര്‍വകലാശാല മെന്‍സ് ഹോസ്റ്റലില്‍ എക്‌സൈസ് മിന്നല്‍ പരിശോധന; കഞ്ചാവ് പാക്കറ്റുകള്‍ കണ്ടെത്തി
കേരള സര്‍വകലാശാല മെന്‍സ് ഹോസ്റ്റലില്‍ എക്‌സൈസ് മിന്നല്‍ പരിശോധന. പരിശോധനയില്‍ കഞ്ചാവ് ...

ഒന്‍പത് മാസം ഗര്‍ഭിണിയായ യുവതി ഭതൃവീട്ടില്‍ തൂങ്ങിമരിച്ച ...

ഒന്‍പത് മാസം ഗര്‍ഭിണിയായ യുവതി ഭതൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍; സംഭവം കടുത്തുരുത്തിയില്‍
ഒന്‍പത് മാസം ഗര്‍ഭിണിയായ യുവതിയെ ഭതൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ...

എന്ത് വിവാദം, എല്ലാം കച്ചവടം: എമ്പുരാന്‍ വിവാദത്തില്‍ ...

എന്ത് വിവാദം, എല്ലാം കച്ചവടം: എമ്പുരാന്‍ വിവാദത്തില്‍ പ്രതികരണവുമായി സുരേഷ് ഗോപി
എമ്പുരാന്‍ വിവാദത്തില്‍ പ്രതികരണവുമായി സുരേഷ് ഗോപി. എല്ലാം കച്ചവടമെന്നായിരുന്നു സുരേഷ് ...