ഐസിസിയുടെ ലോക ഇലവനില്‍ ഇന്ത്യക്കാരില്ല; മക്കല്ലം നായകന്‍

മെല്‍ബണ്‍| Last Updated: തിങ്കള്‍, 30 മാര്‍ച്ച് 2015 (15:01 IST)
ലോകകപ്പ് ക്രിക്കറ്റ് അവസാനിച്ചതിന് പിന്നാലെ ഐസിസി പ്രഖ്യാപിച്ച
ലോക ഇലവനില്‍ ഇന്ത്യന്‍ കളിക്കാരില്ല. ഇന്ത്യയുടെ ശിഖര്‍ ധവാനോ, വിക്കറ്റ് വേട്ടയില്‍ ആദ്യ അഞ്ചിലുള്ള മുഹമ്മദ് ഷമിക്കൊ ഇലവനില്‍ സ്ഥാനം ലഭിച്ചില്ല. ഇതാദ്യമായാണ് ഐ സി സി ഇന്ത്യന്‍ താരങ്ങളില്ലാതെ ലോക ഇലവനെ പ്രഖ്യാപിക്കുന്നത്. ടൂര്‍ണമെന്റിലെ
പ്രകടനത്തിനൊപ്പം ടീമിനാവശ്യമായ ഘട്ടത്തില്‍ നടത്തിയ പ്രകടനങ്ങളും കണക്കിലെടുത്താണ് തിരഞ്ഞെടുപ്പ് നടന്നത്.

ടീമിന്റെ നായകന്‍ കിവീസ് ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലമാണ്. ന്യൂസീലന്‍ഡില്‍ നിന്ന് അഞ്ചു താരങ്ങളാണുള്ളത്. നായകന്‍ മക്കല്ലത്തിന് പുറമെ, കോറി ആന്‍ഡേഴ്സന്‍, ട്രെന്റ് ബോള്‍ട്ട്, മാര്‍ട്ടിന്‍ ഗുപ്റ്റില്‍, ഡാനിയല്‍ വെട്ടോറി എന്നിവരാണ് ലോക ഇലവനിലെ ന്യൂസിലാന്‍ഡ് താരങ്ങള്‍. ഓസ്ട്രേലിയന്‍ ടീമില്‍ നിന്ന് ഗെന്‍ മാക്സ്വെല്‍, സ്റ്റീവന്‍ സ്മിത്ത്, ലോകകപ്പിന്റെ താരം മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ ടീമില്‍ ഇടം കണ്ടെത്തി.

ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ എബി ഡി വില്ലിയേഴ്സ്, മോര്‍ണി മോര്‍ക്കല്‍ എന്നിവരും ലോകകപ്പില്‍ തുടര്‍ച്ചയായി നാല് സെഞ്ചുറികള്‍ നേടിയ ശ്രീലങ്കന്‍ വിക്കറ്റ് കീപ്പര്‍ കുമാര്‍ സംഗക്കാരയും ടീമില്‍ ഇടം കണ്ടെത്തി. സിംബാവെ താരം ബ്രണ്ടന്‍ ടെയ്‌ലര്‍ പന്ത്രണ്ടാമനായി ടീമിലുണ്ട്. ഐസിസി ജനറല്‍ മാനേജര്‍ ജിയോഫ് അലാര്‍ഡൈസിന്റെ നേതൃത്വത്തിലുള്ള പാനലാണ് ലോക ഇലവനെ തിരഞ്ഞെടുത്തത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :