അഹമ്മദാബാദ്|
VISHNU.NL|
Last Modified ചൊവ്വ, 25 നവംബര്‍ 2014 (17:25 IST)
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഭാര്യ യശോദാ ബെന്നിന് സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്ന സുരാക്ഷാ ഗാര്‍ഡുകളെ അത്ര വിശ്വാസമില്ലത്രെ! മുന്‍ പ്രധാന മന്ത്രി ഇന്ദിരാഗാന്ധിയെ സുരക്ഷാ ഗാര്‍ഡുകള്‍ കൊലപ്പെടുത്തിയതുപോലെ തന്നെയും ഈ സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊലപ്പെടുത്തിയേക്കുമെന്നാണ് യശോദാ ബെന്നിന് ഇപ്പോള്‍ പേടി.
ബ്രഹ്മന്‍വാദയിലെ സഹോദരന്റെ വീട്ടിലാണ് യെശോദബെന്‍ ഇപ്പോള്‍ താമസിക്കുന്നത്. പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും ഭീകരാക്രമണ ഭീഷണിയുള്ളതിനാല്‍ ഒരു സംഘം സ്‌പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പ് അംഗങ്ങളെ സുരക്ഷക്കായി നിയോഗിച്ചിട്ടുണ്ട്. യെശോദ എങ്ങോട്ടെങ്കിലും പോകുമ്പോള്‍ സുരക്ഷാ സംഘം കാറില്‍ പിന്തുടരും. സുരക്ഷാ ഗാര്‍ഡുകളെ ഭയന്ന് മോദിയുടെ ഭാര്യ എന്നാല്‍ സ്വന്തമായി കാറോ, മറ്റ് വാഹനങ്ങളോ ഇല്ലാത്ത യെശോദ ബസ്സിലാണ് മിക്കപ്പോഴും യാത്ര ചെയ്യാറ്. അപ്പോഴും സുരക്ഷാ ഉദ്യോഗസ്ഥര്‍ കാറില്‍ തന്നെ പിന്തുടരും!
മാത്രമല്ല ഇവര്‍ യശോദയോട് പറഞ്ഞിരിക്കുന്നത് തങ്ങളെ അഥിതികളേപ്പോലെ കാണണമെന്നാണത്രെ, ഇതോടെ യശോദയും കുടുംബാംഗങ്ങളും ആകപ്പാടെ ആശങ്കയിലാണ്. തന്റെ സുരക്ഷക്കായി നിയോഗിച്ചതിന്റെ ഉത്തരവുകള്‍ ചോദിച്ചപ്പോള്‍ അവര്‍ക്ക് ഉത്തരം ഉണ്ടായിരുന്നില്ലെന്നും യശോദ പറയുന്നു. ഏതായാലും ആശങ്ക കനത്തതോടെ തന്റെ സുരക്ഷാ സംവിധാനത്തേക്കുറിച്ച് വിവരാവകാശ നിയമപ്രകാരം അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ് യശോദ.
മെഹ്‌സാന ജില്ലാ പോലീസ് മേധാവിക്കാണ് ഇവര്‍ അപേക്ഷ നല്‍കിയത്.
വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയില്‍ അഞ്ചിടത്താണ് പ്രധാനമന്ത്രിയുടെ ഭാര്യ എന്ന് യെശോദബെന്‍ തന്നെ വിശേഷിപ്പിച്ചിരിക്കുന്നത്. ജീവന്റേയും മരണത്തിന്റേയും കാര്യമായതിനാല്‍ 48 മണിക്കൂറിനുള്ളില്‍ മറുപടി നല്‍കണമെന്നും യെശോദബെന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.