സ്വഛ് ഭാരത പദ്ധതി മാര്‍ക്കറ്റിംഗ് തന്ത്രമെന്ന് രാഹുല്‍ഗാന്ധി

രാഹുല്‍ ഗാന്ധി, മോഡി, ജാര്‍ഖണ്ഡ്
ന്യൂഡല്‍ഹി| VISHNU.NL| Last Updated: ശനി, 22 നവം‌ബര്‍ 2014 (15:36 IST)
പ്രധാന മന്ത്രി നരേന്ദ്ര മോഡി നടപ്പിലാക്കുന്ന സ്വഛ് ഭാരത് അഭിയാന്‍ മാര്‍ക്കറ്റിംഗ് തന്ത്രമാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്ത് മാറ്റം കൊണ്ടുവരുമെന്നു പറഞ്ഞ് അധികാരത്തിലേറിയവര്‍ ജനങ്ങളുടെ കൈയ്യില്‍ ചൂലു കൊടുക്കുന്ന കാഴ്ചയാണ് കാണുന്നത്. ഇതാകട്ടെ കോടികളൊഴുകുന്നൊരു മാര്‍ക്കറ്റിങ് തന്ത്രവുമാണ് രാഹുല്‍ പറഞ്ഞു. ജാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് പ്രചാരണ രാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ഗാന്ധി.

ജാര്‍ഖണ്ഡില്‍ സമ്പത്തിനോ പ്രകൃതി വിഭവങ്ങള്‍ക്കോ ക്ഷാമമില്ല. എന്നാല്‍ ഇതിന്റെ മെച്ചം കിട്ടുന്നത് ജാര്‍ഖണ്ഡിലെ ജനങ്ങള്‍ക്കാണോ സംസ്ഥാനത്തിനു പുറത്തു നിന്നുള്ള വന്‍കിട വ്യവസായികള്‍ക്കാണോ എന്നത് പരിശോധിക്കേണ്ട വിഷയമാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. മോഡി ഭരണത്തിനു കീഴില്‍ നല്ല ദിനങ്ങള്‍ വന്നത് വന്‍കിട മുതലാളിമാര്‍ക്ക് മാത്രമാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.

വ്യവസായികള്‍ക്ക് മിനിറ്റുകള്‍ക്കുള്ളിലാണ് മോദി സര്‍ക്കാര്‍ കോടികളുടെ ലോണ്‍ എസ്ബിഐയിലൂടെ പാസാക്കി കൊടുക്കുന്നതെന്നും അഡാനി ഗ്രൂപ്പിന് 6,200 കോടിയുടെ ലോണ്‍ നല്‍കാനുള്ള എസ്ബിഐ തീരുമാനത്തെക്കുറിച്ചു സൂചിപ്പിച്ചു കൊണ്ട് രാഹുല്‍ പറഞ്ഞു.

കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ നിങ്ങള്‍ ബിജെപിയ്ക്ക് 12 സീറ്റുകള്‍ നല്‍കി. എന്നിട്ട് തിരഞ്ഞെടുപ്പു കാലത്ത് മോഡി വാഗ്ദാനം ചെയ്തതുപോലെ ജാര്‍ഖണ്ഡിലോ രാജ്യത്തോ എന്തെങ്കിലും മാറ്റം കൊണ്ടുവന്നോ എന്നും രാഹുല്‍ ചോദിച്ചു. പാവങ്ങള്‍ക്ക് വേണ്ടി യുപിഎ സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികള്‍ മാറ്റുകയാണ് മോഡി ചെയ്യുന്നത്ച്ചു. ബിജെപി സര്‍ക്കാര്‍ പണം നല്‍കുന്നത് ധനികര്‍ക്കു മാത്രമാണ്. ഞങ്ങളുടെ ലക്ഷ്യം അധികാരം ജനങ്ങളുടെ കൈകളിലെത്തിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :