കച്ചവടം പൊളിയാതിരിക്കാന്‍ സിയോമി ഇന്ത്യയില്‍ ഡേറ്റാ സെന്ററുകള്‍ സ്ഥാപിക്കും

ബെയ്ജിംഗ്| VISHNU.NL| Last Modified ചൊവ്വ, 28 ഒക്‌ടോബര്‍ 2014 (12:59 IST)
സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്നു എന്ന മുന്നറിയിപ്പുകള്‍ വന്നതിനേ തുടര്‍ന്ന് പ്രതിരൊധത്തിലായ ചൈനീസ് മൊബൈല്‍ കമ്പനി സിയോമി കച്ചവടം പൊളിയാതിരിക്കാന്‍ തീവ്ര ശ്രമത്തില്‍. ഇതിന്റെ ഭാഗമായി ഇന്ത്യയില്‍ ഡേറ്റാ സെന്ററുകള്‍ സ്ഥാപിക്കാന്‍ കമ്പനി നീക്കം തുടങ്ങിയതായാണ് വിവരം.

വില കുറഞ്ഞ സ്മാര്‍ട് ഫോണുകള്‍ വിപണിയിലിറക്കി ഓണ്‍ലൈന്‍ വില്‍പ്പനയില്‍ തരംഗം സൃഷ്ടിച്ച സിയോമി ഫോണുകള്‍ ഇന്ത്യന്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചൈനീസ് സെര്‍വറുകളില്‍ ശേഖരിച്ച് അത് ചൈനീസ് സുരക്ഷാ സേനയ്ക്ക് ചോര്‍ത്തി നല്‍കുന്നുവെന്ന് ഇന്ത്യന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇത് സിയോമിക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയത്. ഇന്ത്യന്‍ ഉപയോക്താക്കള്‍ വ്യോമസേനയുടെ മുന്നറിയിപ്പ് വന്നതോടെ പരിഭ്രാന്തരാകുകയും ചെയ്തിരുന്നു. എന്നാല്‍ ഉപഭോക്താക്കളുടെ അനുമതിയില്ലാതെ ഡേറ്റ ശേഖരിക്കില്ലെന്ന് ഷിവോമി അറിയിച്ചു.

നേരത്തെ ആമസോണിന്റെ ഉടമസ്ഥതയിലുള്ള ഡേറ്റാ സെന്ററുകളിലേക്ക് ചൈനക്കാരുടേതല്ലാത്ത ഡേറ്റകള്‍ മാറ്റാന്‍ കമ്പനി നേരത്തേ ശ്രമം തുടങ്ങിയിരുന്നു. വ്യോമസേനയുടെ മുന്നറിയിപ്പ് പുറത്തുവന്നതോടെ, ഇന്ത്യയില്‍ ഡേറ്റാ സെന്റര്‍ തുടങ്ങാനാണ് കമ്പനിയുടെ പദ്ധതി.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :