ന്യൂഡല്‍ഹി|
VISHNU.NL|
Last Modified ചൊവ്വ, 28 ഒക്‌ടോബര്‍ 2014 (10:20 IST)
നടപ്പു സാമ്പത്തിക വര്‍ഷം
ഇന്ത്യ പ്രതീക്ഷിച്ച സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട്. സാമ്പത്തിക പരിഷ്കരണങ്ങളും ജിഎസ്‌ടി പോലുള്ള പ്രഖ്യാപനങ്ങളും കേന്ദ്ര ഇന്ത്യയിലെ സര്‍ക്കാര്‍ നടപ്പിലാക്കുന്നതൊടെ മൊത്തം ആഭ്യന്തര ഉത്പാദനം 5.6 ശതമാനമാകുമെന്നാണ് ലോകബാങ്ക് വെളിപ്പെടുത്തുന്നത്.
ഇന്ത്യ ഡെവലപ്മെന്റ് അപ്ഡേറ്റ് എന്ന പേരില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് വേള്‍ഡ് ബാങ്ക് ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചിട്ടുള്ളത്. അടുത്ത സാമ്പത്തിക വര്‍ഷം ജിഡിപി 6.4ഉം 2017ല്‍ വളര്‍ച ഏഴു ശതമാനത്തിലുമെത്തുമെന്നാണു പ്രതീക്ഷ.
തുടര്‍ന്നുള്ള വര്‍ഷങ്ങളിലും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ പുരോഗതിയുണ്ടാകുമെന്നു പറയുന്ന റിപ്പോര്‍ട്ടില്‍
ചരക്കു സേവന നികുതി രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെ ഗതിതന്നെ മാറ്റിമറിക്കുമെന്നും രാജ്യത്തെ ഒരു പൊതുമാര്‍ക്കറ്റായി വളര്‍ത്താന്‍ ഇതിലൂടെ കഴിയുമെന്നും പറയുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.