സരിതാ ദേവിയുടെ വിലക്ക് നീക്കാന്‍ ഇന്ത്യ അപ്പീല്‍ നല്‍കി

സരിതാ ദേവി, ഏഷ്യന്‍ ഗെയിംസ്, ബോക്സിംഗ്
ന്യൂഡല്‍ഹി| VISHNU.NL| Last Modified തിങ്കള്‍, 27 ഒക്‌ടോബര്‍ 2014 (17:39 IST)
ബോക്സിങ് താരം സരിതാ ദേവിയുടെ വിലക്ക് നീക്കാന്‍ ഇന്ത്യന്‍ ബോക്സിങ് ഫെഡറേഷന്‍ അപ്പീല്‍ നല്‍കി. ഏഷ്യന്‍ ഗെയിംസിലെ ബൊക്സിംഗ് വിഭാഗത്തില്‍ മെഡല്‍ ദാന വേളയില്‍ പ്രതിഷേധിച്ചതിനാണ് സരിതാ ദേവിയേ അന്താരാഷ്ട്ര ബോക്സിംഗ് ഫെഡറേഷന്‍ സസ്പെന്‍ഡ് ചെയ്തത്.

വിലക്ക് നീങ്ങിയാലെ അടുത്തമാസം 19ന് തുടങ്ങുന്ന ലോക ബോക്സിങ് ചാംപ്യന്‍ഷിപ്പില്‍ സരിതാദേവിക്ക് മല്‍സരിക്കാനാകു. അതിനാലാണ് ഇന്ത്യ ഫെഡരേഷനില്‍ അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചത്.
സംഭവത്തില്‍ സരിതാദേവി മാപ്പുപറഞ്ഞതും ഇതിനുമുമ്പ് അച്ചടക്ക ലംഘനങ്ങള്‍ നടത്തിയിട്ടില്ലാത്തതും താരത്തിന് നേട്ടമാകുമെന്ന് ബോക്സിങ് ഇന്ത്യ പ്രസിഡന്‍റ് സന്ദീപ് ജജോദിയ പറഞ്ഞു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :