തിരുവനന്തപുരത്ത് ചിലഭാഗങ്ങളില്‍ ഇന്ന് ജലവിതരണം മുടങ്ങും

ശ്രീനു എസ്| Last Updated: ബുധന്‍, 24 ജൂണ്‍ 2020 (09:13 IST)
തിരുവനന്തപുരത്ത് ചിലഭാഗങ്ങളില്‍ ഇന്ന് ജലവിതരണം മുടങ്ങും. കുടപ്പനക്കുന്ന് പാതിരപ്പള്ളി മുതല്‍ മണ്ണന്തല വരെയുള്ള ജലവിതരണ ലൈനില്‍ എച്ച്ഡിപിഐ പൈപ്പ് മാറ്റി ഡിഐ പൈപ്പ് ഇടുന്ന ഇന്റര്‍ കണക്ഷന്‍ ജോലികള്‍ നടക്കുന്നതിനാലാണ് ജലവിതരണം മുടങ്ങുന്നത്. ഇന്നു രാവിലെ എട്ടു മണി മുതല്‍ വൈകുന്നേരം അഞ്ചു മണി വരെ ജലവിതരണം തടസ്സപ്പെടുമെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു.

മണ്ണന്തല ടാങ്കിന്റെ ജലവിതരണ മേഖലകളായ അരുവിയോട്, കേരളാദിത്യപുരം, പൊറ്റയില്‍, ഉദിയന്നൂര്‍, കോട്ടമുകള്‍, കൈരളീ നഗര്‍, ഭഗത് സിങ് നഗര്‍, പാതിരപ്പള്ളി, നാലാഞ്ചിറ, ബനഡിക്ട് നഗര്‍ എന്നിവിടങ്ങളിലാണ് ജലവിതരണം മുടങ്ങുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :