കുഞ്ഞ് വിശന്ന് കരഞ്ഞിട്ടും പരീക്ഷാ ഹാളിലായിരുന്ന അമ്മയെ മുലയൂട്ടാൻ അനുവദിക്കാതെ അധികൃതർ

Last Modified വെള്ളി, 2 ഓഗസ്റ്റ് 2019 (19:16 IST)
കൈക്കുഞ്ഞ് വിശന്നു കരഞ്ഞിട്ടും എഴുതുകയായിരുന്ന അമ്മയെ മുലയൂട്ടാൻ അധികൃതർ അനുവദിച്ചില്ലെന്ന് പരാതി. ജെ‌യ്‌പൂരിലെ എസ്എസ് ജെയിൻ സുബോധ് പിജി മഹിള മഹാവിദ്യാലയത്തിലാണ് സംഭവം ഉണ്ടായത്. ഹിസ്റ്ററി സപ്ലിമെന്ററി പരീക്ഷ എഴുതാൻ എത്തിയ നിർമല കുമാരി എന്ന 23കരിയെ കുഞ്ഞിനെ പാലൂട്ടുന്നതിൽനിന്നും വിലക്കുകയായിരുന്നു.

യുവതി പരീക്ഷയെഴുതുന്ന സമയത്ത് ഭർത്താവ് കുളു രാം ബൈരവ കുഞ്ഞുമായി പുറത്തു കാത്തിരിക്കുകയായിരുന്നു. എന്നാൽ കുഞ്ഞ് വിശന്ന് കരയാൻ തുടങ്ങിയതോടെ തന്നെ അകത്തേക്ക് കടത്തിവിടണമെന്ന് ഇയാൾ സെക്യൂരിറ്റി ജീവനക്കാരനോട് ആവശ്യപ്പെട്ടു. കുഞ്ഞിന് പാലൂട്ടാൻ അമ്മയെ ഏൽപ്പിക്കാനാണ് എന്ന് പറഞ്ഞപ്പോൾ സെക്യൂരിറ്റി ജീവനക്കാരൻ അകത്തേക്ക് കടത്തി വിടുകയും ചെയ്തു.

കുഞ്ഞിനെ പാലൂട്ടാൻ അമ്മയെ ഏൽപ്പിക്കണം എന്ന് ഭർത്താവ് സ്കൂളിലെ മുതിർന്ന അധ്യാപികയോട് ആവശ്യപ്പെട്ടെങ്കിലും അധ്യാപിക വിസമ്മതിക്കുകയായിരുന്നു. ഇതോടെ പരീക്ഷ കഴിയുന്നതുവരെ എട്ട്‌മാസം മാത്രം പ്രായമയ കുഞ്ഞിന്റെ കരച്ചിലടക്കാനാകാതെ ഭർത്താവ് ബുദ്ധിമുട്ടി. പരീക്ഷ ഏഴുതുന്ന സമയത്ത് വിദ്യാർത്ഥിനിക്ക് സന്ദർശകരെ അനുവദിക്കാൻ സാധിക്കില്ലന്നും. നിയമപ്രകാരം മാത്രമേ ഇത്തരം ഘട്ടങ്ങളിൽ തങ്ങൾക്ക് പ്രവർത്തിക്കാനാകു എന്നുമാണ് അധ്യപികയുടെ വിശദീകരണം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :