ഡെറാഡൂണ്‍|
JOYS JOY|
Last Updated:
ശനി, 30 ഏപ്രില്‍ 2016 (14:08 IST)
ഉത്തരാഖണ്ഡില്‍ കാട്ടുതീയില്‍പ്പെട്ട് നാലുപേര്‍ മരിച്ചു. മൂന്നു സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചത്. പൗരി ഗഡ്‌വാള്‍, നൈനിറ്റാള്‍, പിത്തോര്‍ഗഡ്, ബഗേഷ്വര്‍, ചമോലി തുടങ്ങിയ ജില്ലകളെയാണ് കാട്ടുതീ ഏറ്റവും കൂടുതല്‍ ബാധിച്ചത്.
തീയണയ്‌ക്കുന്നതിനായി ദുരന്തനിവാരണ സേനയുടെ മൂന്ന് സംഘങ്ങൾ സ്ഥലത്തെത്തിയിരുന്നു. 135പേര്‍ സംഘത്തിലുണ്ടായിരുന്നു. തീ നിയന്ത്രണാതീതമായതോടെ ബദരിനാഥിലേക്കുള്ള എൻ എച്ച് 58 അധികൃതര്‍ താല്‍ക്കാലികമായി അടച്ചു.
പൗരി ഗഡ്‌വാള്‍, നൈനിറ്റാള്‍, പിത്തോര്‍ഗഡ്, ബഗേഷ്വര്‍, ചമോലി തുടങ്ങിയ ജില്ലകളിലാണ് കാട്ടുതീ ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്. കൂടുതല്‍ സ്ഥലങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള കഠിനശ്രമത്തിലാണ് അഗ്നിശമനസേനാ പ്രവര്‍ത്തര്‍.
13 ജില്ലകളിലായി 1900 ഹെക്ടര്‍ വനഭൂമിയാണ് തീയില്‍ ഇതുവരെ കത്തിയമര്‍ന്നത്.
ജിം കോര്‍ബെറ്റ് ദേശീയോദ്യാനത്തിലും തീ പടര്‍ന്നിട്ടുണ്ട്.
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ്
ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം