ഉത്തരാഖണ്ഡ്|
JOYS JOY|
Last Modified ബുധന്‍, 27 ഏപ്രില്‍ 2016 (16:45 IST)
ഉത്തരാഖണ്ഡില്‍ രാഷ്‌ട്രപതി ഭരണം തുടരണമെന്ന് സുപ്രീംകോടതി. കേസില്‍ അടുത്തവാദം മെയ് മൂന്നിനാണ്. അന്നുവരെ സംസ്ഥാനത്ത് രാഷ്‌ട്രപതിഭരണം തുടരണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം. സംസ്ഥാനത്ത് ഏപ്രില്‍ 29ന് വിശ്വാസവോട്ട് നടത്തരുതെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.
ഉത്തരാഖണ്ഡിലെ ഹരീഷ് റാവത്ത് സര്‍ക്കാരിനോട് 29ന് വിശ്വാസവോട്ട് തേടാനായിരുന്നു ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. കൂറുമാറിയ എം എല്‍ എമാര്‍ക്ക് ഹരീഷ് റാവത്ത് പണം വാഗ്‌ദാനം ചെയ്യുന്ന ഒളിക്യാമറ ദൃശ്യങ്ങള്‍ പുറത്തു വന്നതാണോ രാഷ്‌ട്രപതി ഭരണത്തിന് കാരണമെന്നും കോടതി കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചു.
ഉത്തരാഖണ്ഡിലെ രാഷ്‌ട്രപതിഭരണം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇത് പരിഗണിക്കവേയാണ് കോടതി ഇങ്ങനെ നിരീക്ഷിച്ചത്. സംസ്ഥാനത്തെ സര്‍ക്കാരിന് ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്കാത്തത് എന്തുകൊണ്ടാണെന്നും സുപ്രീംകോടതി ചോദിച്ചു.