1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Women Thrashed for objecting to smoking in shared auto

ഓട്ടോറിക്ഷയില്‍വെച്ച് പുകവലിച്ചയാളുടെ വായില്‍ നിന്ന് ബലമായി സിഗരറ്റ് തട്ടിപ്പറിച്ചു; ദേഷ്യം വന്നയാള്‍ സ്ത്രീയുടെ മൂക്കിടിച്ചു പരത്തി !

auto
ഓട്ടോറിക്ഷയില്‍വെച്ച് സിഗരറ്റ് വലിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കം. ഹരിയാനയിലാണ് സംഭവം നടന്നത്. ഷെയേര്‍ഡ് ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുകയായിരുന്ന പുരുഷനും സ്ത്രീയും തമ്മില്‍ വാക്കേറ്റമുണ്ടായി. തിങ്കളാഴ്ചയാണ് സംഭവം നടന്നതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. 
 
പരാതിക്കാരിയായ സുമന്‍ ലത എന്ന സ്ത്രീ ഗുരുഗ്രാമിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയാണ്. ലത കയറിയ ഷെയേര്‍ഡ് ഓട്ടോറിക്ഷയില്‍ ഫരിദാബാദ് സ്വദേശി വാസു സിങ് എന്നയാള്‍ ഗ്രീന്‍വുഡ് സിറ്റി, സെക്ടര്‍ 46 ല്‍ വെച്ച് കയറി. വാസു സിങ് ഓട്ടോറിക്ഷയില്‍ കയറിയപ്പോള്‍ മുതല്‍ സിഗരറ്റ് വലിക്കുന്നുണ്ടായിരുന്നു. 
 
പുകവലിക്കരുതെന്ന് തല ഇയാളോട് പലതവണ ആവശ്യപ്പെട്ടു. എന്നാല്‍ ഇയാള്‍ അത് കേട്ടില്ല. ഒടുവില്‍ ലത ഇയാളുടെ കഴുത്തില്‍ ബലമായി പിടിച്ച് വായില്‍ നിന്ന് സിഗരറ്റ് കുറ്റി പിടിച്ചുവാങ്ങി. പിന്നീട് സിഗരറ്റ് കുറ്റി പുറത്തേക്ക് എറിഞ്ഞുകളഞ്ഞു. ഇതില്‍ പ്രകോപിതനായ വാസു സിങ് രണ്ട് തവണ ലതയുടെ മുഖത്ത് ശക്തിയായി ഇടിച്ചു. ലതയ്ക്ക് മൂക്കില്‍ ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. മൂക്കില്‍ നിന്ന് രക്തം ഒഴുകുന്ന നിലയില്‍ ലതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓട്ടോറിക്ഷ ഡ്രൈവറാണ് സംഭവം പൊലീസിനെ അറിയിച്ചത്. ലതയുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് തുടക്കമായി