ജയ്‌പൂര്‍|
Last Modified തിങ്കള്‍, 10 നവംബര്‍ 2014 (11:04 IST)
രാജസ്‌ഥാനില്‍ അനന്തരവനെ കൊലചെയ്‌തു എന്ന ആരോപണത്തില്‍ 45 കാരിയെ നഗ്നയാക്കി കഴുതപ്പുറത്തേറ്റി ഗ്രാമത്തിനു വലംവയ്‌പ്പിച്ചു.
ശനിയാഴ്‌ച വൈകിട്ട് രാജസ്ഥാനില്‍ രാജ്‌സമന്ദ് ജില്ലയിലെ തുര്‍വല്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. ഇവരെ ഗ്രാമമധ്യത്തില്‍ വച്ച് വിവസ്‌ത്രയാക്കിയതിന് ശേഷം മുഖത്ത് കരിതേച്ചശേഷമാണ് കഴുതപ്പുറത്ത് കയറ്റി ഗ്രാമത്തിനു വലംവയ്‌പിച്ചത്.
ഇവരുടെ അനന്തരവനായ വര്‍ധി സിംഗ് നവംബര്‍ 2 ന് കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍
വര്‍ധി സിംഗിന്റ ഭാര്യ നാട്ടുക്കുട്ടത്തില്‍ സമീപിച്ചപ്പോളായിരുന്നു ക്രൂരമായ ശിക്ഷ രീതി അരങ്ങേറിയത്. സംഭവത്തില്‍ 30 പേരെ പൊലീസ് അറസ്‌റ്റു ചെയ്‌തു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.