മെക്‌സിക്കോയില്‍ 43 വിദ്യാര്‍ത്ഥികളെ കൊലപ്പെടുത്തി; മൃതദേഹം കത്തിച്ചു!

 മെക്‌സിക്കോ , വിദ്യാര്‍ത്ഥികളെ കാണാതായി , മൃതദേഹം , പൊലീസ്
മെക്‌സിക്കോ| jibin| Last Modified ഞായര്‍, 9 നവം‌ബര്‍ 2014 (15:14 IST)
മെക്‌സിക്കോയില്‍ നിന്ന് കാണാതായ നാല്‍പ്പത്തി മൂന്ന് വിദ്യാര്‍ത്ഥികളെയും കൂട്ടക്കൊല നടത്തിയ ശേഷം മൃതദേഹം കത്തിച്ച് കളഞ്ഞതായി പിടിയിലായവരുടെ കുറ്റസമ്മതം. മയക്കുമരുന്ന് ഗുണ്ടാസംഘമായ ഗറൈറോസ് യുനിഡോസ് ആണ് കൊലപാതകത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്.


വിദ്യാര്‍ത്ഥികളെ ഒരുമാസം മുമ്പ് കാണാതായതിനെ തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍
മുന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരില്‍ നിന്നാണ് വിദ്യാര്‍ത്ഥികളെ കൂട്ടക്കൊല ചെയ്ത് ശേഷം മൃതദേഹം കത്തിച്ച് കളഞ്ഞതായി മനസിലാക്കിയത്. വിദ്യാര്‍ത്ഥികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മെക്‌സിക്കന്‍ തലസ്ഥാനത്ത് കഴിഞ്ഞ ദിവസം പതിനായിരങ്ങള്‍ അണിനിരന്ന റാലി നടന്നിരുന്നു.

നേരത്തെ മേയര്‍ ജോസ് ലൂയിസ് അബര്‍കയുടെ പത്‌നി പ്രസംഗിക്കാനിരുന്ന ചടങ്ങിലേക്ക് വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു. തുടര്‍ന്ന് നടന്ന സംഘര്‍ഷത്തില്‍ ആറുപേര്‍ സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെടുകയും 43 പേരെ കാണാതാവുകയുമായിരുന്നു. സംഭവത്തില്‍ മേയറെയും ഭാര്യയേയും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :