തിയറ്ററുകളിലെ പ്രദര്‍ശനം കഴിഞ്ഞു, ഒ.ടി.ടിയിലേക്ക് മിഷന്‍ സി

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 14 ഡിസം‌ബര്‍ 2021 (15:09 IST)

കൈലാഷ്, അപ്പാനി ശരത് എന്നിവര്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന ത്രില്ലര്‍ ചിത്രമാണ് മിഷന്‍ സി. തീയറ്റര്‍ റിലീസിന് ശേഷം സിനിമ ഒ.ടി.ടിയിലേക്ക്. ജനുവരിയിലാണ് പ്രദര്‍ശനം ആരംഭിക്കുക. റിലീസ് ഡേറ്റ്,ഒ.ടി.ടി പ്ലാറ്റ്‌ഫോം എന്നിവ വൈകാതെ അറിയിക്കുമെന്നും സംവിധായകന്‍ വിനോദ് ഗുരുവായൂര്‍ അറിയിച്ചു.

'റിലീസ് ഡേറ്റ്, പ്ലേറ്റ് ഫോം... ഉടനെ അറിയിക്കുന്നതാണ്. റിവ്യൂകള്‍ക്കും, മാര്‍ക്ക് നല്‍കിയ IMDB തുടങ്ങി എല്ലാ മാധ്യമ സ്ഥാപനങ്ങള്‍ക്കും ഒരുപാടു നന്ദി.'- വിനോദ് ഗുരുവായൂര്‍ കുറിച്ചു.

സ്‌ക്വയര്‍ സിനിമാസിന്റെ ബാനറില്‍ മുല്ല ഷാജിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സുശാന്ത് ശ്രീനിയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :