ഇരട്ട ഗർഭപാത്രമുള്ള 19 കാരി പെൺകുഞ്ഞിന് ജന്മം നൽകി, കുഞ്ഞിനെ പുറത്തെടുത്തത് സങ്കീർണമായ ശസ്ത്രക്രിയയിലൂടെ

വെബ്ദുനിയ ലേഖകൻ| Last Modified ബുധന്‍, 15 ഏപ്രില്‍ 2020 (08:36 IST)
ഹൈദെരാബാദ്: ഇരട്ട ഗർഭപാത്രം എന്ന അപൂർവ ശാരീരികാവസ്ഥയുള്ള 19കാരി പെൺകുഞ്ഞിന് ജന്മം നൽകി. ഹൈദെരാബദിലെ എപി പ്രകാശം ജില്ലയിലെ കരീംനഗറിലാണ് സംഭവം. ആന്തരിക രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് യുവതിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഗർഭസ്ഥ ശിശുവിനെ വഹിയ്ക്കുന്ന ഗർഭപാത്രം രണ്ടാമത്തെ ഗർഭപാത്രത്തിലുണ്ടാക്കിയ സമ്മർദ്ദം മൂലമാണ് ആന്തരിക രക്തസ്രാവം ഉണ്ടായത്.

ശസ്ത്രിക്രിയയിലൂടെ മാത്രമേ കുഞ്ഞിനെ പുറത്തെടുക്കാൻ സാധിക്കുമായിരുന്നൊള്ളു. എന്നാൽ 2 ലക്ഷം രൂപയാണ് ഇതിനായി ആശുപത്രി ആവശ്യപ്പെട്ടത്. ഇത് കണ്ടെത്താൻ യുവതിയുടെ കുടുംബത്തിന് സാാധിച്ചില്ല. സംഭവം ആരോഗ്യ മന്ത്രി ഈതാല രാജേന്ദറിന്റെ ശ്രദ്ധയിൽപ്പെട്ടതോടെ യുവതിയ്ക്ക് അടിയന്തര ശസ്ത്രക്രിയ നടത്താൻ ഹുസുരാബദ് ആശുപത്രിയിലെ ഡോക്ടർമാർക്ക് നിർദേശം നൽകുകയായിരുന്നു. ഞായറാഴ്ച രണ്ട് മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക് ഒടുവിലാണ് യുവതി പെൺകുഞ്ഞിന് ജൻമം നൽകിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :