ലോകാരോഗ്യ സംഘടനയ്ക്കുള്ള ധനസഹായം നിർത്തി അമേരിക്ക

വെബ്ദുനിയ ലേഖകൻ| Last Modified ബുധന്‍, 15 ഏപ്രില്‍ 2020 (08:03 IST)
കോവിഡ് 19 വിഷയത്തിൽ അമേരിക്കയും ലോകാരോഗ്യ സംഘടനയും തമ്മിലുള്ള പോര് മുറുകുന്നു. ലോകാരോഗ്യ സാംഘടനയ്ക്ക് നൽകിയിരുന്ന ധനസഹായം അമേരിയ്ക്ക പിൻവലിച്ചു. വൈറസിന്റെ വ്യാപനം കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടു എന്നും രോഗത്തിന്റെ തിവ്രത മറച്ചുവച്ചു എന്നും ആരോപിച്ചുകൊണ്ടാണ് ധനസഹായം പിൻവലിയ്ക്കുന്നാതായി ട്രംപ് വ്യക്തമാക്കിയത്.

'കോവിഡ് പടർന്നുപിടിയ്ക്കുമ്പോപ്പോൾ അമേരിയ്ക്ക ഇത്രയും നാൾ നൽകിയ ഔദാര്യം സംഘടന വേണ്ട രീതിയിൽ ഉപയോഗിച്ചോ എന്നത് സംശയമാണ്. ലോകാരോഗ്യ സംഘടനയ്ക്ക് നൽകികൊണ്ടിരുന്ന പണം എന്തിന് ചിലവഴിയ്ക്കണം എന്നത് പിന്നീട് തീരുമാനിക്കും ട്രംപ് വ്യക്തമാക്കി, അതേസമയം അമേരിക്കയുടെ തിരുമാനത്തിനെതിരെ യുഎൻ രംഗത്തെത്തി വൈറസിനെതിരെ പോരാട്ടം ശക്തമാക്കുന്ന ഈ ഘട്ടം സംഘടനയുടെയും വരുമാന മാർഗം തടയനുള്ള സമയമല്ല എന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പ്രതികരിച്ചു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :