50000 രൂപ വാങ്ങിയിട്ട് തിരികെ നല്‍കിയില്ല; യുവതിയെ പോസ്റ്റില്‍ കെട്ടിയിട്ടു: വീഡിയോ പുറത്ത്

പ്രദേശത്ത് ചെറിയ ഹോട്ടല്‍ നടത്തുന്ന രാജാമണി എന്നയാളാണ് യുവതിയെ കെട്ടിയിട്ടത്.

Last Modified വെള്ളി, 14 ജൂണ്‍ 2019 (14:29 IST)
കര്‍ണാടകയിലെ ചാമരാജനഗര്‍ ജില്ലയിലെ കൊള്ളീഗലിലാണു സംഭവം. 50000 രൂപ കടം വാങ്ങിയത് തിരിച്ചു നല്‍കാത്തതിനെ തുടര്‍ന്നാണ് യുവതിയെ പോസ്റ്റില്‍ കെട്ടിയിട്ടത്. പ്രദേശത്ത് ചെറിയ ഹോട്ടല്‍ നടത്തുന്ന രാജാമണി എന്നയാളാണ് യുവതിയെ കെട്ടിയിട്ടത്. ഇയാള്‍ക്ക് ചിട്ടി ഇടപാടുകളുമുണ്ട്.

യുവതിയെ പോസ്റ്റിൽ കെട്ടിയിട്ടിരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് ഏഴു പേരെ അറസ്റ്റ് ചെയ്തതായി എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :