മക്കളെ വിഷം നൽകി കൊലപ്പെടുത്തിയ ശേഷം യുവതി തൂങ്ങി മരിച്ചു

 woman , suicide , killing , police , death , പൊലീസ് , ആത്മഹത്യ , യുവതി , വീട്ടമ്മ
ബംഗ്ലൂരു| Last Modified വ്യാഴം, 13 ജൂണ്‍ 2019 (17:25 IST)
മക്കളെ വിഷം നൽകി കൊലപ്പെടുത്തിയ ശേഷം യുവതി തൂങ്ങി മരിച്ചു. ബെംഗളൂരു തീർഥന ഹള്ളി സ്വദേശിയായ പുഷ്പവതി(30) യെയും എട്ടു വയസുള്ള മകനെയും ആറു മാസം പ്രായമുള്ള മകളെയുമാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ബെംഗളൂരു മനോരായപാളയത്തെ വാടക വീട്ടിൽ നിന്നാണ് മൂന്ന് പേരുടെയും മൃതദേഹം ലഭിച്ചത്. കിടപ്പ് മുറിയിലെ സീലിങ് ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു പുഷ്‌പവതിയെ കണ്ടെത്തിയത്. ഭർത്താവ് നാഗരാജ് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്.

പ്രണയിച്ചാണ് ഇരുവരും വിവാഹം കഴിച്ചിരുന്നത്. ഇതിനാല്‍ ബന്ധുക്കളില്‍ നിന്ന് അകന്ന് കഴിയുകയായിരുന്നു. ജീവിതനൈരാശ്യം കൊണ്ടാണ് ചെയ്യുന്നതെന്നും മരണത്തിൽ മറ്റാർക്കും പങ്കില്ലെന്നും പുഷ്പവതി കത്ത് എഴുതി വച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :